ന്യൂഡൽഹി: കൊല്ലം എം.പിയും ആർ.എസ്.പി നേതാവുമായ എന്‍.കെ. പ്രേമചന്ദ്രന് സന്‍സദ് മഹാരത്ന അവാര്‍ഡ്. നാളെ രാവിലെ 10.30ന് ന്യൂഡല്‍ഹി ന്യുമഹാരാഷ്ട്ര സദനില്‍ ചേരുന്ന സമ്മേളനത്തിന്‍ എന്‍.കെ. പ്രേമചന്ദ്രന് അവാര്‍ഡ് സമ്മാനിക്കും.
രണ്ട് തലങ്ങളിലുളള വിലയിരുത്തലിനു ശേഷമാണ് പുരസ്കാര ജേതാവിനെ നിശ്ചയിക്കുന്നത്. പി.ആര്‍.എസ്. ഡേറ്റായും സെലക്ഷന്‍ ജുറിയുടെ വിലയിരുത്തലും സീനിയര്‍ മാധ്യമ പ്രവര്‍ത്തകന്‍ ആര്‍. നൂറുള്ള ചെയര്‍മാനായ കമ്മിറ്റിയാണ് പുരസ്കാരത്തിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്.
17-ാം ലോകസഭയുടെ ആദ്യ സമ്മേളനം മുതല്‍ നാളിതുവരെയുളള പാര്‍ലമെന്‍റ് അംഗങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. അഞ്ച് വര്‍ഷത്തില്‍ ഒരിക്കലാണ് സന്‍സദ് മഹാരത്ന പുരസ്കാരങ്ങള്‍ നല്‍കുന്നത്. പാര്‍ലമെന്‍റ് അംഗങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ സ്ഥിതി വിവരപട്ടികയുടെയും മികവിന്‍റെയും അടിസ്ഥാനത്തിലാണ് അവാര്‍ഡ് നിശ്ചയിക്കുന്നത്.
എ.പി.ജെ. അബ്ദുല്‍ കലാമിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ച സന്‍സദ് ഫൗണ്ടേഷനാണ് പുരസ്കാരം നല്‍കുന്നത്. സമ്മേളനത്തില്‍ ദേശീയ പിന്നാക്ക വിഭാഗം കമീഷന്‍ ചെയര്‍മാന്‍ ഹന്‍സ്രാജ് ജി. അഹിര്‍ മുഖ്യാതിഥിയായിരിക്കും. തെലുങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്യരാജന്‍, പാര്‍ലമെന്‍ററികാര്യ മന്ത്രി അര്‍ജ്ജുന്‍ റാം മെഗ്വാള്‍, ആഭ്യന്തര സഹമന്ത്രി അജയ്കുമാര്‍ മിശ്ര, മുന്‍ സുപ്രീംകോടതി ജഡ്ജി സഞ്ജയ് കിഷന്‍ കൗള്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.