മറ്റുള്ളവർക്കായി ജീവൻ പകുത്തുനൽകിയ സന്തോഷിനെ സഹായിക്കുമോ

സ​ന്തോ​ഷ് കു​മാ​ർ

മറ്റുള്ളവർക്കായി ജീവൻ പകുത്തുനൽകിയ സന്തോഷിനെ സഹായിക്കുമോ

തി​രു​വ​ന​ന്ത​പു​രം: അ​ന്ന്​ മ​റ്റു​ള്ള​വ​ർ​ക്കാ​യി ജീ​വ​ൻ പ​കു​ത്തു​ന​ൽ​കി​യ സ​ന്തോ​ഷ് കു​മാ​ർ ഇ​ന്ന്​ ജീ​വി​ക്കാ​ൻ പെ​ടാ​പ്പാ​ട്​ പെ​ടു​ക​യാ​ണ്. വൃ​ക്ക​യും ക​ര​ളും ത​ക​രാ​റി​ലാ​യ ഈ 43​കാ​ര​ന്​ ഈ ​അ​വ​യ​വ​ങ്ങ​ൾ മാ​റ്റി​വെ​ക്ക​ണ​മെ​ങ്കി​ൽ വേ​ണ്ട​ത്​ ല​ക്ഷ​ങ്ങ​ൾ. അ​വ​യ​വ, ര​ക്ത​ദാ​ന​ങ്ങ​ളി​ലൂ​ടെ ജ​ന​ശ്ര​ദ്ധ നേ​ടി​യ യു​വാ​വി​ന്‍റെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ വ​ള​രെ ദ​യ​നീ​യം.

നി​ത്യ​വൃ​ത്തി​ക്കു​പോ​ലും മാ​ർ​ഗ​മി​ല്ലാ​തെ ക​ട്ടി​ലി​ൽ ജീ​വി​തം ത​ള്ളി​നീ​ക്കു​ന്ന ഈ ​യു​വാ​വി​ന്‍റെ ഉ​ൾ​പ്പെ​ടെ മൂ​ന്ന്​ വ​യ​റു​ക​ൾ നി​റ​യ്​​ക്കാ​ൻ യാ​തൊ​രു നി​വൃ​ത്തി​യു​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്. വൃ​ദ്ധ​യാ​യ മാ​താ​വ്​ ശാ​ന്ത​യും 12 കാ​ര​നാ​യ മ​ക​ൻ അ​ഭി​ജി​ത്തു​മൊ​പ്പം തി​രു​വ​ന​ന്ത​പു​രം ചേ​ങ്കോ​ട്ടു​കോ​ണം ഉ​ഴു​ന്നു​വി​ളാ​കം എ​ന്ന വാ​ട​ക വീ​ട്ടി​ലാ​ണ്​ താ​മ​സം. എ​ന്നാ​ൽ, മാ​സ​ങ്ങ​ളാ​യി വാ​ട​ക​പോ​ലും കൊ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്​.

വാ​ട​ക​വീ​ട്ടി​ലെ അ​ല​മാ​ര​ക​ളി​ൽ നി​റ​ഞ്ഞി​രി​ക്കു​ന്ന​ത്​ സ​ന്തോ​ഷ് കു​മാ​റി​ന്‍റെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ല​ഭി​ച്ച അ​ഭി​ന​ന്ദ​ന​ങ്ങ​ളും അം​ഗീ​കാ​ര​ങ്ങ​ളു​മാ​ണ്. കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി അ​വ​യ​വ​ദാ​നം ന​ൽ​കി​യ വ്യ​ക്തി​ക​ളി​ലൊ​രാ​ളാ​ണ്​ സ​ന്തോ​ഷ് കു​മാ​ർ. സു​ഹൃ​ത്തി​ന്‍റെ മാ​താ​വി​ന്​ വൃ​ക്ക​യാ​ണ്​ ദാ​നം ചെ​യ്ത​ത്. ത​ന്‍റെ ഇ​ഷ്ട​താ​ര​മാ​യ മോ​ഹ​ൻ​ലാ​ലി​ൽ​നി​ന്ന്​ പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടാ​യി​രു​ന്നു ഓ​​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​യി​രു​ന്ന സ​ന്തോ​ഷ് കു​മാ​ർ അ​വ​യ​വം ദാ​നം ചെ​യ്ത​ത്.

അ​തി​നെ​തു​ട​ർ​ന്ന്​ മോ​ഹ​ൻ​ലാ​ൽ അ​ഭി​ന​ന്ദി​ച്ച​തും സ​മ്മാ​ന​മാ​യി ന​ൽ​കി​യ ആ​റ​ന്മു​ള ക​ണ്ണാ​ടി​യും നി​ധി​പോ​ലെ​യാ​ണ്​ സ​ന്തോ​ഷ് കു​മാ​ർ ഇ​ന്നും സൂ​ക്ഷി​ക്കു​ന്ന​ത്. അ​വ​യ​വ​ദാ​ന​ത്തി​ന്​ പു​റ​മെ 198 ത​വ​ണ​ ര​ക്ത​ദാ​ന​വും ന​ട​ത്തി. ആ​ദ്യ​മാ​യി അ​വ​യ​വ​ദാ​നം ന​ട​ത്തി​യ ദ​മ്പ​തി​ക​ൾ എ​ന്ന അം​ഗീ​കാ​ര​വും സ​ന്തോ​ഷി​നും ഭാ​ര്യ​ക്കും ല​ഭി​ച്ചി​രു​ന്നു.

വൃ​ക്ക, ക​ര​ൾ രോ​ഗ​ബാ​ധി​ത​രാ​യ​വ​രെ പ​ത്ത്​ കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ പ​ണ​മൊ​ന്നും വാ​ങ്ങാ​തെ​യാ​ണ്​ സ​ന്തോ​ഷ് കു​മാ​ർ ത​ന്‍റെ ഓ​ട്ടോ​യി​ൽ കൊ​ണ്ടു​പോ​യി​ക്കൊ​ണ്ടി​രു​ന്ന​ത്. അ​വ​യ​വ​ങ്ങ​ൾ മാ​റ്റി​വെ​ക്കാ​ൻ 65 ല​ക്ഷ​ത്തോ​ളം രൂ​പ വേ​ണ്ടി​വ​രും. സ​ന്തോ​ഷ് കു​മാ​ർ ജി.​എ​സ്, കാ​ന​റാ ബാ​ങ്ക്, ശ്രീ​കാ​ര്യം ബ്രാ​ഞ്ച്, അ​ക്കൗ​ണ്ട്​ ന​മ്പ​ർ 40032250006182, ഐ.​എ​ഫ്.​സി കോ​ഡ്​-CNRB0014003, ഫോ​ൺ-9605017928.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.