തലശ്ശേരി: ബി.ജെ.പി പ്രവര്‍ത്തകന്‍ ധര്‍മടം അണ്ടല്ലൂര്‍ ചോമന്‍റവിട സന്തോഷിനെ കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതിയെ കൂടി അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ഇന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നേരത്തെ ആറു സി.പി.എം പ്രവര്‍ത്തകരെ അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. അണ്ടല്ലൂര്‍ എന്‍.പി വീട്ടില്‍ എന്‍. രോഹന്‍ (31), അണ്ടല്ലൂര്‍ മണപ്പുറം വീട്ടില്‍ കെ. മിഥുന്‍ (27), അണ്ടല്ലൂര്‍ ലീലറാമില്‍ പി. പ്രജുല്‍ (25), ഷാഹിനം വീട്ടില്‍ ഷമില്‍ (26), തോട്ടുമ്മല്‍ വീട്ടില്‍ കെ. റിജേഷ് (27), കേളോത്ത് വീട്ടില്‍ പി. അജേഷ് (27) എന്നിവരാണ് അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്നത്.
അന്വേഷണത്തിന്‍െറ ഭാഗമായി ഇവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് അടുത്തദിവസം പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും. ജില്ല പൊലീസ് ചീഫ് കെ.പി. ഫിലിപ്പിന്‍െറ മേല്‍നോട്ടത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.