തിരുവനന്തപുരം: വാടകക്കെടുത്ത രോഗികളെയും ഡോക്ടർമാരെയും ഉപയോഗിച്ച് മെഡിക്കൽ കൗൺസിലിെന കബളിപ്പിക്കാൻ ശ്രമിച്ച വർക്കല എസ്.ആർ മെഡിക്കൽ കോളജിലെ മുഴുവൻ എം.ബി.ബി.എസ് വിദ്യാർഥികളെയും മറ്റ് കോളജുകളിലേക്ക് പുനർവിന്യസിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയ ഉത്തരവ്. വിദ്യാർഥികളുടെ പുനർവിന്യാസം സംബന്ധിച്ച് ഉടൻ നിർദേശം സമർപ്പിക്കാൻ സംസ്ഥാന ആരോഗ്യ അഡീഷനൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി.
കോളജ് ആരംഭിക്കാൻ സംസ്ഥാന സർക്കാർ നൽകിയ എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് റദ്ദാക്കാനും നിർദേശിച്ചിട്ടുണ്ട്. 2016-17ൽ മാത്രമാണ് കോളജിൽ എം.ബി.ബി.എസ് പ്രവേശനം നടന്നത്. ഇൗ 100 വിദ്യാർഥികളെയാണ് സർക്കാർ മറ്റ് സ്വാശ്രയ കോളജുകളിേലക്ക് പുനർവിന്യസിക്കേണ്ടത്.
കോളജിൽ അടിസ്ഥാന സൗകര്യങ്ങളും അധ്യാപകരും ഇല്ലെന്ന് കാണിച്ച് വിദ്യാർഥികൾ പ്രക്ഷോഭത്തിനിറങ്ങിയതോടെ മാനേജ്മെൻറ് പ്രതികാര നടപടി ആരംഭിച്ചു. ഇതിനിടെ ഭൂരിഭാഗം വിദ്യാർഥികളും കോളജ് മാറ്റം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചു. മാനേജ്മെൻറ് ക്വോട്ടയിൽ പ്രവേശനം നേടിയ ഏതാനുംപേർ മാനേജ്മെൻറിനെ അനുകൂലിക്കുകയും ചെയ്തു. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോളജിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ െഞട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.