ആക്രമിക്കപ്പെട്ട നടിക്കെതിരായ സി.പി.എം ആരോപണം; പ്രതികരിച്ച് സാറ ജോസഫ്

ആക്രമിക്കപ്പെട്ട നടിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച സി.പി.എം നേതാക്കൾക്കെതിരെ പ്രതികരണവുമായി എഴുത്തുകാരി സാറ ജോസഫ് രംഗത്ത്.

യാത്രക്കിടെ ബലാത്സംഗ ക്വട്ടേഷന് ഇരയായ നടി ഹൈകോടതിയിൽ ഹരജി നൽകിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള സി.പി.എം നേതാക്കൾ രൂക്ഷ പ്രതികരണവുമായി കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രി കഴിഞ്ഞ അഞ്ച് കൊല്ലവും അതിജീവിതക്ക് ഒപ്പമായിരുന്നു എന്ന് പറയുന്നു. മുഖ്യമന്ത്രി അതിജീവിതക്കൊപ്പമുണ്ടാവുമെന്ന കാര്യം തീർച്ച!. അങ്ങനെ ഒടുവിൽ അവൾക്ക് നീതി കിട്ടും. അതിന്റെ ഭാഗമായിട്ടാകും ഇപ്പോൾ കേസ് അന്വേഷണം അവസാനിപ്പിക്കുന്നതെന്നും സാറ ജോസഫ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ചോദിക്കുന്നു.

കുറിപ്പിന്റെ പൂർണ രൂപം:

അതിജീവിതക്കൊപ്പമാണെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചതായി കാണുന്നു. കഴിഞ്ഞ അഞ്ച് കൊല്ലവും മുഖ്യമന്തിയുടെ രാഷ്ട്രീയപ്പാർട്ടിയും മന്ത്രിസഭയും എങ്ങനെയൊക്കെ അവളുടെയൊപ്പമായിരുന്നു എന്നതിന് കേരളത്തിലെ ജനങ്ങൾ സാക്ഷികളാണല്ലോ.

ഇനി ഹൈക്കോടതിയിലും സുപ്രിം കോടതിയിലും മുഖ്യമന്ത്രി അതിജീവിതക്കൊപ്പമുണ്ടാവുമെന്ന കാര്യം തീർച്ച!!

അങ്ങനെ ഒടുവിൽ അവൾക്ക് നീതി കിട്ടും. അതിന്റെ നാന്ദിയായിട്ടാണ് കേസന്വേഷണം അവസാനിപ്പിക്കുന്നത്. അല്ലാതെ..........വേറൊന്ന്വല്ല.

Tags:    
News Summary - sara joseph against pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.