'കുട്ടി നേതാക്കളുടെ നിലവാരമില്ലായ്മ; സരിന്റെ രാഷ്ട്രീയ മാന്യത ഉയർന്നു' -പത്മജ വേണുഗോപാൽ

പാലക്കാട്: എൽ.ഡി.എഫ് സ്ഥാനാർഥി പി.സരിന് കൈ കൊടുക്കാതെ പോയ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിനും ഷാഫി പറമ്പിലിനും എതിരെ പത്മജ വേണുഗോപാൽ. കോൺഗ്രസിലെ കുട്ടി നേതാക്കളുടെ നിലവാരമില്ലായ്മയാണ് ഇവിടെ തെളിഞ്ഞു കാണുന്നതെന്നും ഇക്കാര്യത്തിലെ രാഷ്ട്രീയം മാറ്റി വെച്ചുള്ള തന്റെ അഭിപ്രായമാണിതെന്നും പത്മജ പറഞ്ഞു.

'രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. ഇവിടെ സരിന്റെ രാഷ്ട്രീയ മാന്യതയാണ് ഉയർന്നത്. എതിർ സ്ഥാനാർഥി കൈ കൊടുത്തില്ലെങ്കിൽ സരിന് ഒന്നുമില്ല. പക്ഷേ കോൺഗ്രസ് കുട്ടി നേതാക്കളുടെ നിലവാരമില്ലായ്മയാണ് ഇവിടെ തെളിഞ്ഞു കാണുന്നത്' -പത്മജ ഫെയിസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

താന്‍ കോണ്‍ഗ്രസ് വിട്ട് ബി ജെ പിയിലേക്ക് പോകുന്ന വേളയില്‍ തന്റെ അമ്മയെ സംസ്‌കാര ശൂന്യമായി അധിക്ഷേപിച്ച പയ്യന്‍ അല്ലേ ഈ രാഹുല്‍ എന്നും പത്മജ കുറിച്ചു.

ബി.ജെ.പി നേതാവ് ന​ടേശന്റെ മകളുടെ വിവാഹ ചടങ്ങിൽ പ​ങ്കെടുക്കാനെത്തിയപ്പോൾ രാഹുലിനും ഷാഫിക്കും ​കൈകൊടുക്കാനായി സരിൻ മുന്നോട്ട് വന്നിരുന്നു. എന്നാൽ, സരിനെ കണ്ടഭാവം നടിക്കാതെ ഇരുനേതാക്കളും നടന്ന് പോവുകയായിരുന്നു. സരിൻ പലതവണ രാഹുലിന്റെ പേര് വിളിച്ചെങ്കിലും കേൾക്കാതെ പോവുകയായിരുന്നു. പിന്നാലെ തനിക്കതിൽ കുഴപ്പമില്ലെന്ന് സരിൻ പറഞ്ഞു. ജനങ്ങൾ ഇത് കാണുന്നുണ്ടെന്നായിരുന്നു പിന്നീട് മാധ്യമങ്ങളോട് സരിന്റെ പ്രതികരണം. 

പത്മജയുടെ ഫെയിസ്ബുക്ക് കുറിപ്പ്

ഞാൻ കോൺഗ്രസ്‌ വിട്ടപ്പോൾ എന്റെ അമ്മയെ സംസ്കാര ശൂന്യമായി അധിക്ഷേപിച്ച പയ്യൻ അല്ലേ ഈ രാഹുൽ...

രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം.. ഇവിടെ സരിന്റെ രാഷ്ട്രീയ മാന്യതയാണ് ഉയർന്നത്...

എതിർ സ്ഥാനാർത്ഥി കൈ കൊടുത്തില്ലെങ്കിൽ സരിന് ഒന്നുമില്ല..

പക്ഷേ കോൺഗ്രസ് കുട്ടി നേതാക്കളുടെ നിലവാരമില്ലായ്മയാണ് ഇവിടെ തെളിഞ്ഞു കാണുന്നത്...( ഇക്കാര്യത്തിൽ രാഷ്ട്രീയം മാറ്റി വെച്ചുള്ള എന്റെ അഭിപ്രായം )

പത്മജ വേണുഗോപാൽ..

Tags:    
News Summary - Sarin's political respectability rose - Padmaja Venugopal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.