തിരുവനന്തപുരം: സോളാർ റിപ്പോർട്ട് മസാല റിപ്പോർട്ടായി കാണരുതെന്നും മാംസം വിറ്റ് ഒരുരൂപ പോലും സമ്പാദിച്ചിട്ടില്ലെന്നും സരിത എസ്. നായർ. സോളാർ റിപ്പോർട്ട് നിയമസഭയിൽ സമർപ്പിച്ചതിനെ തുടർന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സരിത. സോളാർ ഉപഭോക്താക്കളില്‍നിന്ന് ലഭിച്ച പണം രാഷ്ട്രീയക്കാര്‍ക്ക് കൊടുക്കേണ്ട അവസ്ഥയാണ് തനിക്കുണ്ടായതെന്നും സരിത പറഞ്ഞു. തന്നോടൊപ്പം നില്‍ക്കേണ്ടവര്‍പോലും സ്വന്തം കാര്യം നോക്കി പോവുകയായിരുന്നു.
ബലാത്സംഗം ചെയ്യപ്പെടുേമ്പാൾ എങ്ങനെ തെളിവുകൾ ശേഖരിക്കാനാകും. കമീഷന് നല്കിയതിനെക്കാള് കൂടുതല്‍ തെളിവുകൾ തെൻറ പക്കലുണ്ട്. അത് അന്വേഷണസംഘത്തിന് മൊഴികൊടുക്കുേമ്പാൾ തെളിവായി കൈമാറും.
മുമ്പ് തന്നെ കണ്ടിേട്ടയില്ലെന്ന് പറഞ്ഞ ഉമ്മൻ ചാണ്ടിക്കെതിരെ ഇപ്പോൾ അഞ്ച് തെളിവുകളാണ് കമീഷൻ മുമ്പാകെയുണ്ടായത്. താൻ ജയിലിൽനിന്ന് വന്നശേഷവും കോൺഗ്രസ് നേതാക്കളുമായി ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്. അവർ പറഞ്ഞരീതിയിലാണ് അന്നൊക്കെ പ്രവർത്തിച്ചത്. താൻ തെറ്റുകാരിയല്ലെന്ന് പറയുന്നില്ല.
നീതി കിട്ടിയെന്ന് ആഘോഷിക്കാൻ താനില്ല. എന്നോടൊപ്പം തെറ്റ് ചെയ്തവരും ശിക്ഷിക്കപ്പെടണം. തുടരന്വേഷണം വേണമെന്ന് തന്നെയാണ് ആഗ്രഹം. തെൻറ പരാതികളെല്ലാം പരിശോധിച്ച് കഴമ്പുണ്ടെങ്കിൽ കേസെടുത്താൽ മതിയെന്ന നിലപാട് തന്നെയാണ് തനിക്കുള്ളത്. കോൺഗ്രസിെൻറ ചാനൽ തൊഴിലാളികൾ പറയുന്നതുപോലെ താൻ ജീവിച്ചിട്ടില്ലെന്നും സരിത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.