തിരുവനന്തപുരം: പിൻവാതിൽ നിയമന വിവാദവുമായി ബന്ധെപ്പട്ട് സരിത നായരുടേതെന്ന് കരുതുന്ന ശബ്ദരേഖ പുറത്ത്. ആരോഗ്യകേരളം പദ്ധതിയില്‍ നാലുപേര്‍ക്ക് ജോലി നല്‍കിയെന്ന് സംഭാഷണത്തില്‍ പറയുന്നുണ്ട്. പരാതിക്കാരനുമായുള്ള സംഭാഷണമാണ് പുറത്തുവന്നത്. പിന്‍വാതില്‍ നിയമനത്തില്‍ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാർക്കും പങ്കുണ്ടെന്നും ശബ്ദരേഖയിലുണ്ട്.
ബിവറേജസ് കോര്‍പറേഷനിലും കെ.ടി.ഡി.സിയിലും ജോലിവാഗ്ദാനം ചെയ്ത് നെയ്യാറ്റിന്‍കര സ്വദേശികളായ രണ്ടുപേരില്‍നിന്ന് പണം തട്ടിയെടുത്തു എന്നാണ് സരിതക്കെതിരായുള്ള കേസ്. ജോലി വാഗ്ദാനം മാത്രമല്ല, വ്യാജ നിയമന ഉത്തരവും പരാതിക്കാര്‍ക്ക് നല്‍കിയിരുന്നു. പിന്‍വാതില്‍ നിയമനം ആണെങ്കിലും ജോലി ഉറപ്പായും ലഭിക്കുമെന്ന് പണം വാങ്ങുന്നിന് മുമ്പ് പരാതിക്കാരെ ബോധ്യപ്പെടുത്തുന്നതാണ് ശബ്ദരേഖ. താന്‍ മുമ്പും പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ശബ്ദരേഖയിൽ പറയുന്നു. ആരോഗ്യ കേരളം പദ്ധതിയില്‍ നാലുപേര്‍ക്ക് ജോലി നല്‍കിയെന്ന അവകാശവാദവും ഉന്നയിക്കുന്നു.
നാലുമാസം മുമ്പാണ് സമ്മർദങ്ങൾക്കൊടുവിൽ തൊഴില്‍ത്തട്ടിപ്പ് കേസില്‍ സരിതക്കെതിരെ നെയ്യാറ്റിന്‍കര പൊലീസ് കേസെടുക്കുന്നത്. പരാതിക്കാര്‍ മൊഴിയും ഈ ശബ്ദരേഖയും പൊലീസിന് കൈമാറിയിട്ടുണ്ട്. ചാനലിലുൾപ്പെടെ സരിത പ്രത്യക്ഷപ്പെട്ടിട്ടും അവരെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്യാനോ ചോദ്യം ചെയ്യാൻ പോലുമോ പൊലീസ് തയാറായിട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.