തിരുവനന്തപുരം: മുൻ മന്ത്രി എ.കെ. ശശീന്ദ്രൻ ഉൾപ്പെട്ട ഫോൺ കെണി വിവാദത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് പി.എസ്. ആൻറണി കമീഷൻ ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോർട്ട് സമർപ്പിക്കും. രാവിലെ ഒമ്പതരക്ക് മുഖ്യമന്ത്രിയുടെ ചേംബറിലാണ് റിപ്പോർട്ട് സമർപ്പണം. ഫോൺ വിളിയും മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതും അടക്കമുള്ള വിഷയങ്ങളാണ് കമീഷൻ അന്വേഷിച്ചത്.
എൻ.സി.പിയുടെ മന്ത്രി തോമസ് ചാണ്ടി കൂടി രാജിവെക്കേണ്ടിവന്നതോടെ കമീഷൻ റിപ്പോർട്ട് ശശീന്ദ്രനെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. കുറ്റമുക്തരായി ആദ്യം വരുന്ന ആൾക്ക് മന്ത്രിസ്ഥാനം നൽകുമെന്ന ഉറപ്പാണ് ഇടതുമുന്നണി എൻ.സി.പിക്ക് നൽകിയിരിക്കുന്നത്. ഡിസംബർ 31വരെ കമീഷന് കാലാവധി ഉണ്ടായിരിക്കെയാണ് ചൊവ്വാഴ്ച റിപ്പോർട്ട് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.