തിരുവനന്തപുരം: കോളനിക്കാലത്തെ ബ്രിട്ടീഷ് ക്രൂരതകൾക്ക് ഖേദപ്രകടനം മതിയാകില ്ലെന്നും പ്രധാനമന്ത്രി തെരേസ മേയ് സമ്പൂർണവും വ്യക്തവും സംശയങ്ങൾക്ക് ഇടനൽകാത്ത വിധവും മാപ്പ് പറയണമെന്നും ശശി തരൂർ. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ ബ്രിട്ടീഷ് പ ്രധാനമന്ത്രി ഖേദം പ്രകടിപ്പിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബ്രി ട്ടൻ മാപ്പ് പറയണമെന്ന ആവശ്യം അന്താരാഷ്ട്രവേദികളിൽ ആവർത്തിച്ച് ഉന്നയിച്ചത് ശശി തരൂരായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ നിർണായകവും ദുരന്തപൂർണവുമായ ഏടായ ജാലിയൻ വാലാബാലിെൻറ നൂറാം വർഷത്തിൽ ബ്രിട്ടൻ ഖേദം പ്രകടിപ്പിച്ചപ്പോൾ അത് തരൂരിനുകൂടി ചാരിതാർഥ്യം പകരുന്ന മുഹൂർത്തമായി.
പ്രതിപക്ഷ നേതാവ് െജറിമി കോർബിൻ ആവശ്യപ്പെട്ടപോലെ സംശയങ്ങൾക്ക് ഇടനൽകാത്തവിധം മാപ്പ് പറയാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി തയാറാകണമെന്ന് ശശി തരൂർ പറഞ്ഞു. ആ ക്രൂരതക്ക് മാത്രം പോര, കോളനി കാലത്തെ മുഴുവൻ തെറ്റുകൾക്കും മാപ്പ് പറയണം.
താൻ ആവശ്യപ്പെട്ടത് ‘ഞങ്ങൾ തെറ്റ് ചെയ്തു എന്ന് ഏറ്റുപറഞ്ഞ് ക്ഷമ ചോദിക്കലായിരുന്നു’വെന്നും തരൂർ ‘മാധ്യമ’ത്തോട് പറഞ്ഞു. ഖേദപ്രകടനത്തിലെങ്കിലും എത്തിയല്ലോ. ഇതുവരെ വിഷയം അവർ ഒളിച്ചുവെക്കുകയായിരുന്നു. ഇപ്പോൾ ഒരു വാക്ക് പറഞ്ഞു.
പക്ഷേ, ചെയ്തത് തെറ്റായിരുന്നു എന്ന് സമ്മതിച്ച് നേരിട്ട് ‘സോറി’ പറയണം. കോളനിവത്കരണത്തിലൂടെ രാജ്യങ്ങളെ അടിച്ചമർത്തിയതിന് ക്ഷമ പറയണം. നാടിെൻറ അഭിമാനത്തിനുവേണ്ടിയുള്ള ഇടപെടലാണ് താൻ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
200 വർഷത്തെ ബ്രിട്ടീഷ് ഭരണം ഇന്ത്യയെ പിറകോട്ടടിച്ചതിനെക്കുറിച്ച് ‘ഇരുട്ടിെൻറ യുഗം’ എന്ന പേരിൽ ശശി തരൂർ പുസ്തകം എഴുതിയിരുന്നു. ഇന്ത്യക്കാരോട് നിസ്വാർഥതയോടെയാണ് പെരുമാറിയതെന്ന മിഥ്യാധാരണ ലോകത്തിന് മുന്നിൽ സൃഷ്ടിക്കാൻ ബ്രിട്ടീഷുകാർക്ക് കഴിഞ്ഞെന്നും എന്നാൽ അവർ സ്വാർഥവും ലാഭവും നോക്കുന്നവരായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ബ്രിട്ടീഷുകാർ ഇവിടെ വരുേമ്പാൾ ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളിലൊന്നായിരുന്നു ഇന്ത്യ.
അവർ പോയപ്പോൾ പരമ ദരിദ്രമായ രാജ്യമായി ഇന്ത്യ മാറിയെന്നും ശശി തരൂർ ഒരു അഭിമുഖത്തിൽ കുറ്റപ്പെടുത്തുകയും ചെയ്തു. ജാലിയൻ വാലാബാഗിലെ കൂട്ടക്കൊലക്ക് ബ്രിട്ടൻ മാപ്പ് പറയണമെന്ന് പാർലമെൻറ് കൂട്ടായി ആവശ്യപ്പെടണമെന്ന് തരൂർ ലോക്സഭയിലും ഉന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.