കൊടുങ്ങല്ലൂർ: ദുരൂഹമായി കൊല്ലപ്പെട്ട മകെൻറ ആത്മാവിന് നീതി തേടി ബിഹാർ സ്വദേശി ഹരീന്ദർ കുമാർ സിങ്മാൻ സങ്കടഹരജിയുമായി ചീഫ് ജസ്റ്റിസിനെ സമീപിക്കുന്നു. മകൻ സത്നാംസിങ്ങിെൻറ മരണത്തിന് ഉത്തരവാദികളെ കണ്ടെത്തണമെന്നും, കേസ് സി.ബി.െഎക്ക് വിടണമെന്നും ആവശ്യപ്പെട്ട് ആ പിതാവ് സമർപ്പിച്ച ഹരജി 50ഒാളം തവണ മാറ്റിവെച്ച സാഹചര്യത്തിലാണ് ഹരീന്ദർകുമാർ സിങ്മാൻ ഹൈകോടതി ചീഫ് ജസ്റ്റിസിന് നേരിട്ട് സങ്കടഹരജി നൽകുന്നത്.
സത്നാംസിങ്ങിെൻറ മരണത്തിെൻറ അഞ്ചാം വാർഷിക ദിനമായ നാലിനാണ് പിതാവ് ഹൈകോടതി ചീഫ് ജസ്റ്റിസിനെ കാണുന്നത്. വൈകീട്ട് 4.30ന് ഹൈകോടതി ജങ്ഷനിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. കൊടുങ്ങല്ലൂർ സത്നാംസിങ്-നാരായണൻകുട്ടി ഡിഫൻസ് കമ്മിറ്റി ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കൂട്ടായ്മയിൽ ഹരീന്ദർകുമാർ സിങ്മാൻ പങ്കടുക്കും. എൻ.മാധവൻകുട്ടി, യു. കലാനാഥൻ തുടങ്ങിയവർ സംസാരിക്കും.
2012 ആഗസ്റ്റ് നാലിനായിരുന്നു സത്നാംസിങ് എന്ന 24 കാരെൻറ ദാരുണ മരണം. ആത്മീയ അന്വേഷകനായി ആഗസ്റ്റ് ഒന്നിന് കേരളത്തിൽ അമൃതാനന്ദമയി മഠത്തിലെത്തിയ സത്നാംസിങ് അവിടെ വെച്ചും, പിന്നീട് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലും മർദനമേറ്റിരുന്നു. മാനസികാരോഗ്യ കേന്ദ്രത്തിലായിരുന്നു മരണം.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ 73 മുറിവുകളെ കുറിച്ച് പരാമർശം ഉണ്ടെന്നും ഇതിൽ ആദ്യമേറ്റ 24 മുറിവുകളാണ് മരണത്തിന് വഴിവെച്ചതെന്നും ഡിഫൻസ് കമ്മിറ്റി ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു. ഇൗ സാഹചര്യത്തിലാണ് കേസ് പുനരന്വേഷിക്കണമെന്ന് പിതാവ് ഹൈകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.