കിഴക്കമ്പലം: കുന്നത്തുനാട്ടില്‍ സേവ് സി.പി.എമ്മിെൻറ പേരില്‍ പോസ്റ്ററുകള്‍. 'കുന്നത്തുനാട് സീറ്റ് 30 കോടിക്ക് വിറ്റത് ആര്? സെക്രട്ടറിയോ, സെക്രേട്ടറിയറ്റോ?' എന്ന പോസ്റ്ററുകളാണ് മണ്ഡലത്തില്‍ വ്യാപകമായി പതിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മുതലാണ് പോസ്റ്ററുകള്‍ കണ്ടുതുടങ്ങിയത്. ഇതിനുപിന്നില്‍ യു.ഡി.എഫാണന്നാണ് സി.പി.എം വാദം.
എന്നാല്‍, ജില്ലയില്‍ സി.പി.എമ്മില്‍ രൂക്ഷ വിഭാഗീയതയുള്ള മണ്ഡലമാണ് കുന്നത്തുനാട്. മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും ഇപ്പോള്‍ സി.പി.എം സഹയാത്രികനുമായ ശ്രീനിജന്, കഴിഞ്ഞ നിയമസഭ തെരഞ്ഞടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ട ഷിജി ശിവജി എന്നിവരെയാണ് കുന്നത്തുനാട്ടില്‍ പാര്‍ട്ടി പരിഗണിക്കുന്നത്. ഇതില്‍ മുഖ്യപരിഗണന ശ്രീനിജനാണന്നാണ് സൂചന.
സിറ്റിങ് എം.എല്‍.എ വി.പി. സജീന്ദ്രനാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. ഇതിനുപുറമെ ട്വൻറി20യും സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുന്നതോടെ ശക്തമായ ത്രികോണമത്സരം നടക്കുന്ന മണ്ഡലംകൂടിയാണ് കുന്നത്തുനാട്. ഇതോടെ സംസ്ഥാനത്തുതന്നെ ശ്രദ്ധേയ മണ്ഡലം കൂടിയായി മാറിയിരിക്കുകയാണ് കുന്നത്തുനാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.