മലപ്പുറം: ഹിജാബ് ധരിക്കരുതെന്ന് പറയുന്നത് മൗലികാവകാശങ്ങളുടെ മേലുള്ള കടന്നു കയറ്റമാണെന്ന് മുസ്‍ലിം ലീഗ് ഉന്നതാധികാര സമിതി അംഗം സാദിഖലി ശിഹാബ് തങ്ങൾ. മത വിഷയമായല്ല, ഭരണഘടന നൽകുന്ന അവകാശ ലംഘനമായാണ് ഈ പ്രശ്നത്തെ കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇത്തരം വിവാദങ്ങള്‍ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തെ ബാധിക്കുമെന്ന് ആശങ്കയുണ്ട്. അതത് സർക്കാറുകളാണ് വിഷയത്തിൽ സമവായത്തിന് ശ്രമിക്കേണ്ടതെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
അതേസമയം കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിയന്ത്രണത്തിനെതിരായ ഹരജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. വിഷയം ദേശീയ തലത്തിൽ ചർച്ച ചെയ്യുന്നത് ശരിയല്ലെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.