തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) 1600 കോടിരൂപ കാർഷികവായ്പയായി അനുവദിക്കും. വായ്പ കുടിശ്ശികയുള്ള കര്‍ഷകര്‍ 50 ശതമാനം തുകയടച്ചാല്‍ ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെ വായ്പ എഴുതിത്തള്ളുന്ന പദ്ധതിയും നടപ്പാക്കുമെന്ന് ബാങ്ക് അധികൃതരുമായി കാര്‍ഷികവിഷയങ്ങള്‍ സംബന്ധിച്ച് നടത്തിയ ചര്‍ച്ചക്കുശേഷം മന്ത്രി വി.എസ്. സുനിൽകുമാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
നെല്ല് സംഭരണത്തിന് 300 കോടി നൽകും. കർഷകർ നെല്ല് നൽകിയാൽ മൂന്ന് ദിവസത്തിനകം തുകനൽകാനാണ് തീരുമാനം. 2016 മാര്‍ച്ച് 31 മുതല്‍ കിട്ടാക്കടമായ വായ്പകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. അടുത്തവര്‍ഷം മാര്‍ച്ച് 31 വരെ പദ്ധതി തുടരും. സംസ്ഥാനത്തെ 36,000 കര്‍ഷകര്‍ക്ക് ഇതിെൻറ പ്രയോജനം ലഭിക്കും. ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെ വായ്പ എഴുതിത്തള്ളിയാല്‍ അടുത്ത 30 ദിവസത്തിനകം പുതിയവായ്പ നല്‍കും. കടാശ്വാസ കമീഷെൻറ കാലപരിധി നീട്ടുന്നത് സര്‍ക്കാറിെൻറ പരിഗണനയിലാണ്. പച്ചക്കറി കൃഷിക്ക് നാലുശതമാനം പലിശക്ക് മൂന്നുലക്ഷംരൂപ വരെ വായ്പ നൽകും. കര്‍ഷരുടെ മിനിമം ബാലന്‍സ് അക്കൗണ്ടെന്ന ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കൃഷിമന്ത്രി വിളിപ്പുറത്ത്
കര്‍ഷകരുടെ പരാതിപരിഹാരത്തിനും കൃഷിസംബന്ധമായ സംശയദുരീകരണത്തിനുമായി നവംബര്‍ ഒന്നുമുതല്‍ കൃഷിവകുപ്പ് കോള്‍സെൻറര്‍ ആരംഭിക്കും. എല്ലാമാസവും ആദ്യബുധനാഴ്ച ‘കൃഷി മന്ത്രി വിളിപ്പുറത്ത്’ പരിപാടിയിൽ കൃഷിക്കാരുടെ പരാതികള്‍ നേരിട്ടുകേള്‍ക്കും. 217 കൃഷി ഓഫിസര്‍മാരുടെ തസ്തികകള്‍ പി.എസ്.സി വഴി നികത്തുന്ന നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. റാങ്ക്പട്ടിക അനുസരിച്ചാകും നിയമനങ്ങൾ. ഇത്രയും നിയമനം കൃഷിവകുപ്പില്‍ നടക്കുന്നത് ഇതാദ്യമാണെന്നും മന്ത്രി പറഞ്ഞു. എസ്.ബി.ഐയില്‍നിന്ന് കാര്‍ഷികവായ്പ ലഭിക്കാന്‍ ബുദ്ധിമുട്ട് ഏറെയാണെന്ന പരാതി പരിഹരിക്കുന്നതിന് എസ്.ബി.ഐ വെബ്പോര്‍ട്ടല്‍ രൂപവത്കരിക്കുമെന്ന് ജനറല്‍ മാനേജര്‍ ആദികേശവന് അറിയിച്ചു. കേന്ദ്രീകൃത പരാതിപരിഹാര സെല്ലാകും പ്രവര്‍ത്തിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.