ഹൈദരാബാദ്: എസ്.ബി.ഐ ജീവനക്കാരിയെ തീകൊളുത്തി കൊന്ന കേസിൽ മുൻ കാമുകൻ അറസ്റ്റിൽ. ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിലെ 19കാരിയാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കൊലപാതകം.
എസ്.ബി.ഐയിലെ കരാർ ജീവനക്കാരിയായി സ്നേഹലതയാണ് കൊല്ലപ്പെട്ടത്. കേസിൽ ഇവരുടെ മുൻ കാമുകനായ രാജേഷിനെ അറസ്റ്റ് ചെയ്തുവെന്നും പൊലീസ് അറിയിച്ചു. എസ്.ബി.ഐയിൽ ജോലി ലഭിച്ചതിന് ശേഷം രാജേഷുമായി സ്നേഹലത അകന്നു. പിന്നീട് കോളജിലെ സഹപാഠിയുമായി പ്രണയത്തിലായി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച സ്നേഹലതയും രാജേഷും തമ്മിൽ കണ്ടിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും ഇതിനിടെ രാജേഷ് സ്നേഹലതെയ തീകൊളുത്തുകയുമായിരുന്നു. പെൺകുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയും പിന്നീട് നടത്തിയ അന്വേഷണത്തിെനാടുവിൽ സ്നേഹലതയുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.