തൃശൂർ: മിനിമം ബാലൻസ് പരിധി കുറക്കുന്ന കാര്യത്തിലും സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യക്ക് താൽപര്യം മെട്രോ നഗരങ്ങളിലെ ഇടപാടുകാരോട് മാത്രം. ബാങ്കിെൻറ ഇടപാടുകാരിൽ അധികവും അർധ നഗരങ്ങളിലും (സെമി അർബൻ) ഗ്രാമങ്ങളിലുമാണെന്നിരിക്കെ മിനിമം ബാലൻസ് പരിധിയും പിഴയും കുറച്ച നടപടി കണ്ണിൽ പൊടിയിടൽ മാത്രമാണെന്ന് എസ്.ബി.െഎയുമായി ബന്ധപ്പെട്ട വൃത്തങ്ങൾതന്നെ പറയുന്നു. ഒാരോ ദിവസവും പുതുതായി ഒരു ലക്ഷം അക്കൗണ്ട് തുറക്കുന്നുണ്ടെന്ന് അവകാശപ്പെടുന്ന മേധാവികൾ ഒാരോ ശാഖയിലും പ്രതിദിനം എത്ര അക്കൗണ്ട് നിർത്തുന്നുണ്ടെന്ന് വെളിപ്പെടുത്തണമെന്നും ഇതിെൻറ മെട്രോ, അർധ നഗര, ഗ്രാമ തോത് വ്യക്തമാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.
കഴിഞ്ഞ ഏപ്രിൽ ഒന്ന് മുതലാണ് മിനിമം ബാലൻസ് സൂക്ഷിക്കാത്ത സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾക്ക് എസ്.ബി.െഎ പിഴ ചുമത്തിയത്. മെട്രോ നഗരങ്ങളിൽ 5000, നഗരങ്ങളിൽ 3000, അർധ നഗരങ്ങളിൽ 2000, ഗ്രാമങ്ങളിൽ 1000 എന്നിങ്ങനെയാണ് അക്കൗണ്ട് ഉടമകൾ സൂക്ഷിക്കേണ്ട മിനിമം ബാലൻസ്. ഇതിൽ മെട്രോ നഗരങ്ങളിലേത് നഗരത്തിനൊപ്പം 3000 ആയി കുറച്ചു. പിഴ തുകയിലാണ് അർധ നഗരങ്ങളെയും ഗ്രാമങ്ങളെയും പരിഗണിച്ചത്. ഏപ്രിൽ ഒന്നിന് 25 മുതൽ 75 രൂപ വരെ പിഴ ഇൗടാക്കിയിരുന്ന അർധ നഗരങ്ങളിലും ഗ്രാമങ്ങളിലും പിഴ സംഖ്യ 20-40 ആയി കുറച്ചു. അതേസമയം, ഇൗയിനത്തിലും മെട്രോ നഗരങ്ങളും നഗരങ്ങളും പരിഗണിക്കപ്പെട്ടു. 50-100 രൂപ ഉണ്ടായിരുന്നത് ഒക്ടോബർ ഒന്നു മുതൽ 30-50 ആയാണ് കുറച്ചത്.
സാമൂഹിക സുരക്ഷ പെൻഷൻ അടക്കമുള്ള പെൻഷൻ വാങ്ങുന്നവരെ മിനിമം ബാലൻസ് പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജൻധൻ, ബേസിക് സേവിങ്സ് ബാങ്ക് അക്കൗണ്ട് എന്നിവയെ നേരത്തെ ഒഴിവാക്കിയിരുന്നു. അതേസമയം കർഷകരും സാധാരണ തൊഴിലാളികളും ഇപ്പോഴും മിനിമം ബാലൻസ് പരിധിയിലാണ് എന്നത് തിരുത്തൽ െവറും ഒാട്ടയടക്കലാണെന്ന് വ്യക്തമാക്കുന്ന നടപടിയാണെന്ന് ബാങ്കുമായി ബന്ധപ്പെട്ടവർ പറയുന്നു. കൂടുതൽ ഇടപാടുകാരുള്ള അർധ നഗര, ഗ്രാമ പ്രദേശങ്ങളിൽ ഇത്തരക്കാരാണ് അക്കൗണ്ട് ഉള്ളവരിൽ അധികവും. സേവിങ്സ് ബാങ്ക് ഇടപാടുകാരെ ബേസിക് േസവിങ്സ് ബാങ്ക് അക്കൗണ്ടിലേക്ക് മാറാനാണ് എസ്.ബി.െഎ പ്രേരിപ്പിക്കുന്നത്. അങ്ങനെയെങ്കിൽ മിനിമം ബാലൻസ് പരിധിയിൽനിന്ന് രക്ഷപ്പെടാമെന്നും ഉപദേശിക്കുന്നു.
എ.ടി.എമ്മുകളുടെ നടത്തിപ്പിനും മറ്റ് ഡിജിറ്റൽ ഇടപാടുകൾക്കുമായി പ്രതിവർഷം ചെലവ് വരുന്ന 2,000 കോടിയോളം രൂപ ഇങ്ങനെ പിഴയും സേവന നിരക്കും ഇൗടാക്കി തിരിച്ചു പിടിക്കാനാണ് ബാങ്ക് ശ്രമിക്കുന്നത്. മൂന്നു മാസംകൊണ്ട് മിനിമം ബാലൻസില്ലാത്തതിന് പിഴയായി 235 കോടി രൂപ പിരിച്ചെടുത്ത ബാങ്ക് അതിലും അധികമാണ് ഇനി ലക്ഷ്യമിടുന്നതെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.