തൃശൂർ: എസ്.ബി.ടി അടക്കമുള്ള പഴയ അസോസിയേറ്റ് ബാങ്കുകളിലെ ജീവനക്കാർക്ക് എസ്.ബി.െഎയിൽ ‘രണ്ടാനമ്മയിലെ മക്കൾ’ പരിഗണന. സ്ഥലംമാറ്റത്തിലും ആനുകൂല്യങ്ങളുടെ കാര്യത്തിലും ഇൗ വേർതിരിവ് പ്രകടമായതോടെ പഴയ അസോസിയേറ്റ് ബാങ്കുകളിലെ ജീവനക്കാർ എസ്.ബി.െഎയിലെ തൊഴിൽ അന്തരീക്ഷത്തിൽ അസ്വസ്ഥരാണ്. പഴയ എസ്.ബി.ടിയിലെ ജീവനക്കാർ നേരിടുന്ന പ്രശ്നം തിരുവനന്തപുരത്ത് ലേബർ കമീഷണറുടെ മുന്നിലും നിയമസഭയിലുംവരെ എത്തിയെങ്കിൽ അസോസിയേറ്റ് ബാങ്ക് ഒാഫിസേഴ്സ് അസോസിയേഷെൻറ ഹൈദരാബാദ് ഘടകം വിവേചനത്തിനെതിരെ കോടതിയെ സമീപിക്കുന്ന സ്ഥിതിയുണ്ടായി.
എസ്.ബി.െഎയിലെ പ്രമുഖ സംഘടനയായ നാഷനൽ കോൺഫെഡറേഷൻ ഒാഫ് ബാങ്ക് എംപ്ലോയീസ് (എൻ.സി.ബി.ഇ) അസോസിയേറ്റ് ബാങ്കുകളിൽനിന്ന് എത്തിയവരെ ‘വിഴുങ്ങാൻ’ നടത്തുന്ന ശ്രമമാണ് ഒരു വിഷയം. ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനിൽ (എ.െഎ.ബി.ഇ.എ) അഫിലിയേറ്റ് ചെയ്ത എസ്.ബി.ടി എംപ്ലോയീസ് യൂനിയൻ അടക്കമുള്ള സംഘടനകളിൽ പ്രവർത്തിച്ചിരുന്നവരെ തങ്ങളുെട സംഘടനയുടെ ഭാഗമാകാൻ എൻ.സി.ബി.ഇ പ്രേരിപ്പിക്കുന്നുണ്ട്. ഇതിന് വഴങ്ങാത്തവർക്ക് സ്ഥലംമാറ്റ ഭീഷണി ശക്തമാണ്. എസ്.ബി.െഎ മാനേജ്മെൻറിനോട് ആഭിമുഖ്യം പ്രകടിപ്പിക്കാറുള്ള എൻ.സി.ബി.ഇക്ക് ബാങ്ക് മേധാവികളുടെ പിന്തുണയും കിട്ടുന്നുണ്ട്.
എസ്.ബി.ടിയിൽനിന്ന് ഏഴായിരത്തോളം ജീവനക്കാരാണ് എസ്.ബി.െഎയുടെ ഭാഗമായത്. സംസ്ഥാനത്ത് പ്രവർത്തിച്ചിരുന്ന മറ്റു നാല് അസോസിയേറ്റ് ബാങ്കുകളിെല നൂറോളം പേരും. ഇതിൽ 4000 പേരെ ഇതിനകം സ്ഥലംമാറ്റിയിട്ടുണ്ട്. അതിൽതന്നെ സംഘടന പരിഗണന വെച്ചാണ് പലരേയും മാറ്റിയെതന്ന ആക്ഷേപം ശക്തമാണ്. എ.െഎ.ബി.ഇ.എയിൽ പ്രവർത്തിക്കുന്നവരാണ് സ്ഥലംമാറ്റം ലഭിച്ചവരിൽ അധികവും.
ആനുകൂല്യങ്ങളിലെ വേർതിരിവും അസ്വസ്ഥത വർധിക്കാൻ ഇടയാക്കുന്നുണ്ട്. സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇൻഡോറും സൗരാഷ്ട്രയും എസ്.ബി.െഎയിൽ ലയിപ്പിച്ചപ്പോൾ അതിലുള്ളവർക്ക് ജോലിക്ക് ചേർന്ന ദിവസം മുതൽ കോൺട്രിബ്യൂട്ടറി പ്രോവിഡൻറ് ഫണ്ടിന് അർഹത അനുവദിച്ചിരുന്നു. എന്നാൽ ഇപ്പോൾ ലയിപ്പിച്ച ബാങ്കുകളിലുള്ളവർക്ക് ലയനം പ്രാവർത്തികമായ ദിവസം മുതൽ മാത്രമാണ് സി.പി.എഫിന് അർഹത. കാഷ് കൗണ്ടറിൽ ഇരിക്കുന്നവർക്കും സംസ്ഥാനത്തിനു പുറത്ത് എ.ടി.എം കൈകാര്യം ചെയ്യുന്നവർക്കും എസ്.ബി.ടി അനുവദിച്ചിരുന്ന അലവൻസുകൾ എസ്.ബി.െഎയിൽ എത്തിയപ്പോൾ ഇല്ലാതായി. ഇടപാടുകാരോട് സൗഹാർദപരമല്ലാത്ത എസ്.ബി.െഎയുടെ നയ സമീപനങ്ങളും പ്രശ്നമാണെന്ന് പഴയ എസ്.ബി.ടിയിൽനിന്ന് എത്തിയവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.