തൃശൂർ: എസ്.ബി.െഎയുമായി ലയന നടപടികൾ പുരോഗമിക്കുന്നതിെൻറ ഭാഗമായി സംസ്ഥാനത്തെ ഭൂരിഭാഗം എസ്.ബി.ടി എ.ടി.എമ്മുകളും പ്രവർത്തനരഹിതമായി. ഏപ്രിൽ ഒന്ന് മുതൽ എസ്.ബി.ടിയെ ലയിപ്പിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. അതിെൻറ ടെക്നിക്കൽ പ്ലാറ്റ്ഫോം ലിങ്കിങ് പ്രവർത്തനം അതിവേഗം തുടരുകയാണ്.
അതിനാലാണ് എ.ടി.എമ്മുകൾ പലതും പ്രവർത്തിക്കാത്തതെന്നാണ് വിശദീകരണം. സംസ്ഥാനത്ത് പൂർണമായും ഇൗ സ്ഥിതിയില്ല. മേഖലകൾ തിരിച്ച പ്രവർത്തനങ്ങളാണ് നടക്കുന്നത്. അതിനാൽ ബാങ്കുകൾ വഴി ഇടപാടുകൾ മാത്രമാണ് ചിലയിടങ്ങളിൽ നടക്കുന്നത്. ഒൗേദ്യാഗിക വൃത്തങ്ങൾ പറയുന്നു.
ലയനം പുരോഗമിക്കുന്നതിെൻറ ഭാഗമായി എസ്.ബി.ടി ബ്രാഞ്ചുകൾ വഴി വായ്പ വിതരണവും നിർത്തിയിട്ടുണ്ട്. ദൈനംദിന ഇടപാടുകൾ മാത്രമാണ് നടക്കുന്നത്. എസ്.ബി.ടി എ.ടി.എമ്മുകൾ അടഞ്ഞതും പണമില്ലാത്ത അവസ്ഥയിലുള്ളതും കൂടുതൽ ബാധിച്ചത് മലബാർ മേഖലയിലാണ്. എസ്.ബി.ടിയുടെ മാത്രമല്ല, മറ്റ് പല ബാങ്കുകളുെടയും ഇവിടങ്ങളിലെ എ.ടി.എമ്മുകളിൽ പണമില്ലാത്ത അവസ്ഥയുണ്ട്.
റിസർവ് ബാങ്ക് ബാങ്കുകൾ നൽകുന്ന പണവിഹിതം കുറവായതിനാലാണ് ഇൗ മേഖലയിലെ എ.ടി.എമ്മുകളിൽ പണമില്ലാത്തതെന്ന വിശദീകരണവുമുണ്ട്. തിരുവനന്തപുരം, എറണാകുളം, തൃശൂർ മേഖലകളിലെ ബാങ്കുകൾക്ക് ആർ.ബി.െഎ നൽകുന്ന പണത്തിന് ആനുപാതികമായ തുക മലബാർ മേഖലയിലെ ബാങ്കുകൾക്ക് ഇപ്പോഴും നൽകുന്നില്ലെന്നതാണ് പ്രതിസന്ധിക്ക് കാരണം.
ആർ.ബി.െഎ പണം അനുവദിക്കുന്നതിൽ മാറ്റംവരുന്നതുവരെ ഇൗ അവസ്ഥ തുടരുെമന്നാണ് ലഭിക്കുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.