കസ്​റ്റംസുകാരെ ഭീഷണിപ്പെടുത്തി; ബംഗാൾ സർക്കാറിന്​ സുപ്രീംകോടതി നോട്ടീസ്

ന്യൂ​ഡ​ൽ​ഹി: കൊ​ൽ​ക്ക​ത്ത വി​മാ​ന​ത്താ​വ​ള​ത്തി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്​ നേ​താ​വി​​െൻറ ഭാ​ര്യ​യു​ടെ ല​ഗേ​ജ്​ പ​രി​ശോ​ധി​ച്ച​തി​ന്​ ക​സ്​​റ്റം​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രെ ലോ​ക്ക​ൽ പൊ​ലീ​സ്​ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്​​തെ​ന്ന പ​രാ​തി​യി​ൽ പ​ശ്ചി​മ​ബം​ഗാ​ൾ സ​ർ​ക്കാ​റി​ന്​ സു​പ്രീം​കോ​ട​തി​യു​ടെ നോ​ട്ടീ​സ്. സം​ഭ​വം വ​ള​രെ ഗൗ​ര​വ​മേ​റി​യ​താ​ണെ​ന്ന്​ നി​രീ​ക്ഷി​ച്ച ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ഗൊ​ഗോ​യ്​ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്​ ആ​രു​ടെ വാ​ദ​മാ​ണ്​ വി​ശ്വ​സ​നീ​യ​മെ​ന്ന്​ ത​ങ്ങ​ൾ​ക്ക​റി​യി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി.

മാ​ർ​ച്ച്​ 16നാ​ണ്​ പ​രാ​തി​ക്കി​ട​യാ​യ സം​ഭ​വം. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് (ടി.​എം.​സി) പാ​ർ​ല​മ​െൻറ്​ അം​ഗം അ​ഭി​ഷേ​ക്​ ബാ​ന​ർ​ജി​യു​ടെ ഭാ​ര്യ​യും ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യു​ടെ മ​രു​മ​ക​ളു​മാ​യ യാ​ത്ര​ക്കാ​രി​യു​ടെ ല​ഗേ​ജ്​ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്​ ക​സ്​​റ്റം​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ ആ​വ​ശ്യ​പ്പെ​​ട്ടെ​ങ്കി​ലും അ​വ​ർ സ​മ്മ​തി​ച്ചി​ല്ലെ​ന്ന്​ കേ​ന്ദ്ര സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചു.

പാ​സ്​​പോ​ർ​ട്ട്​ കാ​ണി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴും അ​വ​ർ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കു നേ​രെ ത​ട്ടി​ക്ക​യ​റി​യ​ത്രെ. യാ​ത്ര​ക്കാ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ പു​റ​ത്തു​പോ​യ ശേ​ഷം വ​ൻ ​പൊ​ലീ​സ്​ സം​ഘം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി ക​സ്​​റ്റം​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രെ അ​റ​സ്​​റ്റ്​ ചെ​യ്യാ​ൻ ശ്ര​മി​ച്ചെ​ന്നും സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത പ​റ​ഞ്ഞു. ക​സ്​​റ്റം​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ ഇ​തു​വ​രെ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​ട്ടി​ല്ല. ത​ന്നെ ക​സ്​​റ്റം​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന യാ​ത്ര​ക്കാ​രി​യു​ടെ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ക മാ​ത്ര​മാ​ണ്​ ചെ​യ്​​ത​തെ​ന്നാ​ണ്​ പൊ​ലീ​സി​​െൻറ വി​ശ​ദീ​ക​ര​ണം.

Tags:    
News Summary - SC notice to Bengal govt for allegedly harassing officials for luggage checking of TMC leader’s wife- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.