ന്യൂഡൽഹി: പട്ടികജാതി, വർഗ വിഭാഗങ്ങൾക്ക് സംവരണത്തിൽ മേൽത്തട്ട് ബാധകമാക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. ഇതുമായി ബന്ധെപ്പട്ട 2018ലെ വിധിയിൽ സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങൾ ഏഴംഗ ബെഞ്ചിന് വിടണമെന്നും കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ ചീഫ് ജസ്റ്റിസ് എസ്.എ.
ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് മുമ്പാകെ വാദിച്ചു. എന്നാൽ, കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാനായി മാറ്റി. അതേസമയം, പട്ടികജാതി, വർഗ വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെ ഭാഗത്തുനിന്ന് വാദിച്ച മുതിർന്ന അഭിഭാഷകൻ ഗോപാൽ സുബ്രഹ്മണ്യം കേന്ദ്രത്തിെൻറ നിലപാട് ചോദ്യം ചെയ്തു. സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് തീർപ്പാക്കിയ വിഷയം വീണ്ടും തുറക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വാദിച്ചു.
സംവരണത്തിനർഹതയുള്ള സമുദായങ്ങളിലെ മേൽത്തട്ടിലുള്ളവർ മാത്രം പൊതുമേഖലയിലുള്ള എല്ലാ തൊഴിലും നേടിയെടുത്താൽ സംവരണ തത്ത്വത്തിെൻറ ലക്ഷ്യം നിറവേറില്ല എന്ന് പറഞ്ഞാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് പട്ടികജാതി, വർഗ സംവരണത്തിലും മേൽത്തട്ട് ബാധകമാക്കിയത്.
മറ്റുള്ള പൗരന്മാർക്ക് ഒപ്പമെത്തുന്ന തരത്തിൽ പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ മുന്നോട്ടുചലിക്കുകയെന്നതാണ് സംവരണത്തിെൻറ ലക്ഷ്യമെന്ന് 2018ലെ വിധിയിൽ അഞ്ചംഗ ബെഞ്ച് വിധിച്ചിരുന്നു. ജസ്റ്റിസുമാരായ കുര്യൻ ജോസഫ്, രോഹിങ്ടൺ ഫാലി നരിമാൻ, എസ്.കെ. കൗൾ, ഇന്ദു മൽഹോത്ര എന്നിവരായിരുന്നു അന്ന് ബെഞ്ചിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.