കോഴിക്കോട്: കോഴിക്കോട് കെ.എസ്.ആർ.ടി.സിയിൽ ലക്ഷങ്ങളുെട പണംതിരിമറി. ടിക്കറ്റ് ഇഷ്യൂയിങ് വിഭാഗത്തിലാണ് പത്തു ലക്ഷത്തോളം രൂപയുടെ െവട്ടിപ്പ് നടത്തിയതായി തെളിഞ്ഞത്. കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിൽ 2017 മുതൽ ടിക്കറ്റ് ഇഷ്യൂയിങ് വിഭാഗത്തിൽ വലിയതോതിൽ അഴിമതി നടന്നതായാണ് വിജിലൻസ് കെണ്ടത്തൽ. വിദ്യാർഥികൾക്ക് സൗജന്യ പാസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിഭാഗത്തിൽ 2017 മുതൽ ഇടപാടുകളുടെ രേഖകൾപോലും കാണാനില്ല.
സൗജന്യ പാസ്, റിന്യൂവൽ ഫീസ് തുടങ്ങിയ ഇടപാടുകളിൽ ഫീ ഇനത്തിലും പിഴയിനത്തിലും ഈടാക്കിയ തുക സംബന്ധിച്ച് വൻ ക്രമക്കേടാണ് കണ്ടെത്തിയത്. കൂടുതൽ പരിശോധനക്കായി കമ്പ്യൂട്ടർ വിദഗ്ധെൻറ സേവനം തേടിയിരിക്കയാണ് വിജിലൻസ് വിഭാഗം. കഴിഞ്ഞ മാർച്ചിൽ വിരമിച്ച ഉദ്യോഗസ്ഥെൻറ ഇടപാടുകളിലാണ് കൃത്രിമം കാണുന്നത്. ഇയാൾക്കെതിെര നേരേത്തയും പരാതിയും വകുപ്പുതല നടപടിയും ഉണ്ടായിരുന്നു. തിരുവനന്തപുരത്തുനിന്നുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. വരുംദിവസങ്ങളിൽ വെട്ടിപ്പിെൻറ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് സൂചന.
മതിയായ ഓഡിറ്റിങ്ങിെൻറ അഭാവമാണ് തട്ടിപ്പിന് വഴിയൊരുക്കിയത് എന്നാണ് െക.എസ്.ആർ.ടി.സി വൃത്തങ്ങൾ തന്നെ പറയുന്നത്. ടിക്കറ്റ് വിതരണവും കലക്ഷൻ സ്വീകരിക്കലും ജീവനക്കാരുടെ ൈനറ്റ് അലവൻസ് വിതരണമടക്കം കൈകാര്യംചെയ്യുന്ന വിഭാഗത്തിലാണ് വെട്ടിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.