കഴിഞ്ഞ വർഷം കോഴിക്കോട്ട് നടന്ന കേരള സ്കൂൾ കലോത്സവത്തിൽ മികച്ച ഫോട്ടോഗ്രാഫർക്കുള്ള പുരസ്കാരം ‘മാധ്യമം’ സീനിയർ ഫോട്ടോഗ്രാഫർ പി. അഭിജിത്തിന് മന്ത്രി വി. ശിവൻകുട്ടി സമ്മാനിക്കുന്നു

സ്കൂൾ കലോത്സവം: പി. അഭിജിത്ത് പുരസ്കാരം ഏറ്റുവാങ്ങി

കൊല്ലം: കേരള സ്കൂൾ കലോത്സവത്തിൽ മാധ്യമ പുരസ്കാരം കരസ്ഥമാക്കിയവർക്ക് മന്ത്രി വി. ശിവൻകുട്ടി ട്രോഫിയും സർട്ടിഫിക്കറ്റും പ്രശസ്തി പത്രവും സമ്മാനിച്ചു. മികച്ച ഫോട്ടോഗ്രാഫർക്കുള്ള അവാർഡ് ‘മാധ്യമ’ത്തിന്‍റെ പി. അഭിജിത്ത് ഏറ്റുവാങ്ങി. സ്കൂൾ കലോത്സവം സാംസ്കാരികോത്സവത്തിന്റെ ഉദ്ഘാടനം ആശ്രാമം യദുകൃഷ്ണൻ സ്മൃതി കലാ- സാംസ്കാരിക പാർക്കിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

2008ൽ കുറ്റിപ്പുറത്തു നടന്ന സംസ്ഥാന ഹയർസെക്കൻഡറി കലോത്സവത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ജീവൻ പൊലിഞ്ഞ കലാകാരനായ യദു കൃഷ്ണന്റെ സ്മരണാർഥമാണ് വേദിക്ക് യദുകൃഷ്ണൻ സ്മൃതി എന്ന് പേര് നൽകിയത്.

എൻ.കെ. പ്രേമചന്ദ്രൻ എം.പി അധ്യക്ഷതവഹിച്ചു. എം. മുകേഷ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. പി.സി. വിഷ്ണുനാഥ് എം.എൽ.എ, സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ്, സാംസ്കാരിക കമ്മിറ്റി ചെയർമാൻ സി.പി. സുധീഷ് കുമാർ, കൺവീനർ എ.വി. ഇന്ദുലാൽ, കൊല്ലം കോർപറേഷൻ കൗൺസിലർ ഹണി ബെഞ്ചമിൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ഓണപ്പാട്ടുകൾ, നാട്യകേളി സ്വരലയം തുടങ്ങിയവ അരങ്ങേറി.

Tags:    
News Summary - School Art Festival: P. Abhijith received the award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.