എ​റ​ണാ​കു​ളം ഗ​വ. ഗേ​ൾ​സ് ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വാ​ക്സി​നെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​നി. സ്കൂ​ളു​ക​ളി​ൽ 15- 8 പ്രാ​യ​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള വാ​ക്സി​ൻ വി​ത​ര​ണം ഇന്നലെയാണ്​ ആ​രം​ഭി​ച്ചത് 

കോളജുകളുടെ കാര്യത്തിൽ തീരുമാനം ഇന്ന്; ഒന്ന്​-ഒമ്പത്​ ക്ലാസുകൾ നാളെ മുതൽ ഓൺലൈനിൽ

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്​ വ്യാ​പ​ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്തെ സ്​​കൂ​ളു​ക​ളി​ലെ ഒ​ന്ന്​ മു​ത​ൽ ഒ​മ്പ​ത്​ വ​രെ ക്ലാ​സു​ക​ൾ വെ​ള്ളി​യാ​ഴ്​​ച അ​ട​യ്ക്കുന്നു. ര​ണ്ടാ​ഴ്​​ച​ത്തേ​ക്കാ​ണ്​ ഈ ​ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളെ ഓ​ൺ​ലൈ​ൻ/​ഡി​ജി​റ്റ​ൽ ക്ലാ​സി​ലേ​ക്ക്​ മാ​റ്റു​ന്ന​ത്. പൊ​തു​പ​രീ​ക്ഷ എ​ഴു​തു​ന്ന 10, പ്ല​സ്​ വ​ൺ, പ്ല​സ്​ ടു ​ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്ക്​ സ്​​കൂ​ൾ അ​ധ്യ​യ​നം നി​ല​വി​ലെ രീ​തി​യി​ൽ തു​ട​രും. ഒ​ന്ന്​ മു​ത​ൽ ഒ​മ്പ​ത്​ വ​രെ ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്ക്​ സ്​​കൂ​ൾ അ​ട​യ്ക്കുന്ന​തി​നാ​ൽ ഇ​തി​ന​നു​സൃ​ത​മാ​യി ഇ​വ​രു​ടെ വി​ക്​​ടേ​ഴ്​​സ്​ ചാ​ന​ൽ വ​ഴി ക്ലാ​സു​ക​ളു​ടെ സ​മ​യ​ക്ര​മം പു​തു​ക്കി​യി​ട്ടു​ണ്ട്.

കു​ട്ടി​ക​ൾ​ക്കി​ട​യി​ലും അ​ധ്യാ​പ​ക​ർ​ക്കി​ട​യി​ലും രോ​ഗ​വ്യാ​പ​ന​മു​ണ്ടെ​ന്ന്​ വ്യ​ക്ത​മാ​യ​തോ​ടെ​യാ​ണ്​ 10, പ്ല​സ്​ വ​ൺ, പ്ല​സ്​ ടു ​ഒ​ഴി​കെ​യു​ള്ള ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ സ്​​കൂ​ളി​ൽ വ​രു​ന്ന​ത്​ ഒ​ഴി​വാ​ക്കി​യ​ത്. രോ​ഗ​വ്യാ​പ​ന​തോ​ത്​ കൂ​ടി പ​രി​ശോ​ധി​ച്ച ശേ​ഷം കോ​വി​ഡ്​ വി​ദ​ഗ്​​ധ​സ​മി​തി അ​ഭി​പ്രാ​യ​പ്ര​കാ​ര​മാ​യി​രി​ക്കും നേ​രി​ട്ട്​ ഹാ​ജ​രാ​യു​ള്ള അ​ധ്യ​യ​നം പു​ന​രാ​രം​ഭി​ക്കു​ക.

കു​ട്ടി​ക​ളി​ൽ കൂ​ട്ട​ത്തോ​ടെ രോ​ഗ​വ്യാ​പ​നം വ​ന്ന​തോ​ടെ പ​ല സ്​​കൂ​ളു​ക​ളും ക്ല​സ്​​റ്റ​റു​ക​ളാ​യി മാ​റു​ക​യും അ​വ​ധി ന​ൽ​കു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. ​രോ​ഗ​വ്യാ​പ​നം നി​യ​ന്ത്രി​ക്കാ​നാ​യി​ല്ലെ​ങ്കി​ൽ 10, പ്ല​സ്​ വ​ൺ, പ്ല​സ്​ ടു ​കു​ട്ടി​ക​ളെ സ്​​കൂ​ളി​ലെ​ത്തി​ച്ചു​ള്ള അ​ധ്യ​യ​ന​വും വെ​ല്ലു​വി​ളി​യാ​കും. ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന്​ കീ​ഴി​ലു​ള്ള കോ​ള​ജു​ക​ൾ അ​ട​ക്കു​ന്ന​തി​ൽ വ്യാ​ഴാ​ഴ്​​ച ചേ​രു​ന്ന കോ​വി​ഡ്​ അ​വ​ലോ​ക​ന​സ​മി​തി​യോ​ഗം തീ​രു​മാ​ന​മെ​ടു​ക്കും. പ​ഠ​നം ഓ​ൺ​ലൈ​നാ​ക്കു​ന്ന​ത്​ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി അ​റി​യി​ച്ചി​രു​ന്നു.

Tags:    
News Summary - school classes to online from tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.