പ​രാ​തി​ക​ൾ അ​റി​യി​ക്കാം 1515, 1091; അപ്പീലുകൾ ഇതുവരെ 400

സ്കൂൾ കലോത്സവത്തിൽ അപ്പീലുകളുടെ എണ്ണം കുറക്കാനാണ് വിദ്യാഭ്യാസ വകുപ്പ്​ തീരുമാനിച്ചതെന്ന് എ.ഡി.പി.ഐ ജസി ജോസഫ ് ‘മാധ്യമ’ത്തോട് പറഞ്ഞു. ഇതുവരെ 400 അപ്പീലുകളാണ് ലഭിച്ചത്. ഇവയെല്ലാം പരിഗണിക്കണമോ എന്ന കാര്യം വിദഗ്ധ സമിതി പരിശോ ധിച്ചുവരുകയാണ്.

അപ്പീലുകളുടെ എണ്ണം കൂടിയാൽ അത് മത്സരത്തെ ബാധിക്കും. കലോത്സവം മൂന്നു ദിവസമാക്കി മാറ്റിയതി നു പിന്നാലെ അനാരോഗ്യ പ്രവണതകൾ തടയിടുന്നതിന് കർശന നിരീക്ഷണം വേദികളിൽ പൊലീസും വിജിലൻസും നടത്തുകയാണ്. വിധികർത്ത ാക്കളുടെ മൊബൈൽ നമ്പർ പരിശോധനയുടെ ഭാഗമായി നിരീക്ഷണത്തിലാണെന്നും അവർ പറഞ്ഞു.

ഇതുവരെ കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. എല്ലാം മുൻകൂട്ടി നിശ്ചയിച്ചപോലെത്തന്നെ ഭംഗിയായി പൂർത്തീകരിക്കാൻ കഴിയുമെന്ന് അവർ കൂട്ടിച്ചേർത്തു.

പ​രാ​തി​ക​ൾ അ​റി​യി​ക്കാം 1515, 1091

വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും സ്ത്രീ​ക​ളു​ടെ​യും സു​ര​ക്ഷ​ക്ക്​ പി​ങ്ക് പൊ​ലീ​സും. ജി​ല്ല പൊ​ലീ​സി​​​​​െൻറ പി​ങ്ക് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പി​ങ്ക് പൊ​ലീ​സ് വാ​ഹ​ന​ത്തി​ൽ നി​രീ​ക്ഷ​ണ​ത്തി​ന് ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. ക​ലോ​ത്സ​വ വേ​ദി​ക​ളി​ലെ പൂ​വാ​ല ശ​ല്യം നി​യ​ന്ത്രി​ക്കാ​ൻ എ​ല്ലാ വേ​ദി​ക​ളി​ലും എ​ല്ലാ ദി​വ​സ​വും പി​ങ്ക് പൊ​ലീ​സ് സേ​വ​നം ഉ​ണ്ടാ​കും.

വി​വി​ധ ജി​ല്ല​ക​ളി​ൽ​നി​ന്ന് നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളാ​ണ് ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ന​ഗ​ര​ത്തി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രാ​തി​ക​ൾ ഉ​ണ്ടെ​ങ്കി​ൽ വ​നി​ത പൊ​ലീ​സ് സേ​വ​ന​വും ഉ​ട​ൻ​ത​ന്നെ ല​ഭി​ക്കും. 1515 എ​ന്ന ടോ​ൾ ഫ്രീ ​ന​മ്പ​റി​ലും പി​ങ്ക് പൊ​ലീ​സ് ല​ഭ്യ​മാ​ണ്. വ​നി​ത സെ​ൽ ടോ​ൾ​ഫ്രീ ന​മ്പ​റാ​യ 1091ലും ​പ​രാ​തി​ക​ൾ അ​റി​യി​ക്കാം.

അമിത നിരക്ക്: ഒാ​േട്ടാറിക്ഷകൾക്ക്​ പിടിവീഴും
ആ​ല​പ്പു​ഴ: സം​സ്ഥാ​ന സ്​​കൂ​ള്‍ യു​വ​ജ​നോ​ത്സ​വ​ത്തി​​​​​െൻറ ഭാ​ഗ​മാ​യി ആ​ല​പ്പ​ു​ഴ​യി​ൽ എ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ളോ​ടും ര​ക്ഷി​താ​ക്ക​​ളോ​ടും ഒാ​േ​ട്ടാ​റി​ക്ഷ​ക​ൾ അ​മി​ത നി​ര​ക്ക്​ വാ​ങ്ങു​ന്നു. ന​ഗ​ര​ത്തി​ല്‍ എ​ത്തു​ന്ന​വ​ർ​ക്ക്​ സ​മ്പൂ​ര്‍ണ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്​ ജി​ല്ല പൊ​ലീ​സ് ബൃ​ഹ​ത്താ​യ സം​വി​ധാ​നം ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടും ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍മാ​രി​ല്‍ ചി​ല​ര്‍ തോ​ന്നി​യ​പോ​ലെ വ​ലി​യ തു​ക പി​ടി​ച്ചു​പ​റി​ക്കു​ക​യാ​ണ്.

ക​ലോ​ത്സ​വ​ത്തി​ന് എ​ത്തി​ച്ചേ​ര്‍ന്ന​വ​രെ ചൂ​ഷ​ണം ചെ​യ്യു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ ക​ര്‍ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.100 എ​ന്ന പൊ​ലീ​സ് ക​ൺ​ട്രോ​ൾ ന​മ്പ​റി​ല്‍ പ​രാ​തി അ​റി​യി​ക്കാം. അ​ന​ധി​കൃ​ത​മാ​യി റോ​ഡി​ല്‍ പാ​ര്‍ക്ക് ചെ​യ്ത് ഗ​താ​ഗ​ത ത​ട​സ്സം സൃ​ഷ്​​ടി​ക്കു​ന്ന വാ​ഹ​നം റി​ക്ക​വ​റി വാ​ന്‍ ഉ​പ​യോ​ഗി​ച്ച് നീ​ക്കി പി​ഴ ഈ​ടാ​ക്കു​മെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു.

ക​ലോ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ല​പ്പു​ഴ ബീ​ച്ചി​ല്‍ എ​ത്തു​ന്ന സ​ന്ദ​ര്‍ശ​ക​രു​ടെ സു​ര​ക്ഷ​ക്കാ​യി ഇ​ന്‍സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൂ​ടു​ത​ല്‍ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ന​ഗ​ര​ത്തി​ല്‍ ഗ​താ​ഗ​ത ത​ട​സ്സം ഉ​ണ്ടാ​കാ​തി​രി​ക്കു​ന്ന​തി​ന് ഒ​രു ഡി​വൈ.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൂ​ടു​ത​ല്‍ പൊ​ലീ​സി​നെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എ​സ്. സു​രേ​ന്ദ്ര​​​​​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം കൂ​ടു​ത​ല്‍ ഷാ​ഡോ പൊ​ലീ​സി​നെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - school kalolsavam 2018 Complaint cell and appeal -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.