സ്കൂൾ ഉച്ചഭക്ഷണം: രണ്ടാം ഗഡുവിന് കേരളം അപേക്ഷ നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ കേന്ദ്ര വിഹിതമായി 2023-24ലെ ആദ്യ ഗഡുവായ 108.33 കോടി രൂപ പൂർണമായും കേരളത്തിന് നൽകിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ ലോക്സഭയിൽ. രണ്ടാം ഗഡു റിലീസിനുള്ള അപേക്ഷ സംസ്ഥാനത്തുനിന്ന് ഇതുവരെ ലഭിച്ചിട്ടില്ലെന്നും ലോക്സഭയിൽ ഇതുസംബന്ധിച്ച് അടൂർ പ്രകാശ് എം.പി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി അൻപൂർണ ദേവി രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കി.

വന്യജീവി ആക്രമണം തടയുന്നതിന് കേന്ദ്ര സഹായമായി 2023-24ൽ 9.21 കോടി രൂപ കേരളത്തിന് നൽകിയിട്ടുണ്ടെന്ന് എം.പിയുടെ ചോദ്യത്തിന് വനം പരിസ്ഥിതി സഹമന്ത്രി അശ്വിനി കുമാർ ചൗബെയും മറുപടി നൽകി. വന്യജീവി ആക്രമണം തടയുന്നതിന് കഴിഞ്ഞ മൂന്നു വർഷത്തിനിടെ കേരളം സമർപ്പിച്ച നിർദേശങ്ങൾ സംബന്ധിച്ചും അവക്ക് കേന്ദ്ര അംഗീകാരം സംബന്ധിച്ചുമുള്ള ചോദ്യങ്ങൾക്കും മറുപടി നൽകിയില്ല.

Tags:    
News Summary - School lunch: Central government says Kerala has not applied for second tranche: Union Minister Annapurna Devi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.