Representational Image

വിദ്യാര്‍ഥിനിക്ക് പാമ്പുകടിയേറ്റ സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

പാ​റ​ശ്ശാ​ല: ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​നി​ടെ ക്ലാ​സ് മു​റി​യി​ൽ വച്ച് വി​ദ്യാ​ര്‍ഥി​നി​ക്ക് പാ​മ്പു​ക​ടി​യേ​റ്റ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. റിപ്പോർട്ട് ലഭിച്ചാലുടൻ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

അതേസമയം, ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥിനി സുഖം പ്രാപിപ്പിച്ചു വരുന്നു. കൂടുതൽ ചികിത്സക്കായി വിദ്യാർഥിനിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെയാണ് ചെ​ങ്ക​ല്‍ പൊ​റ്റ​യി​ല്‍ വ​ട​ക്കേ പ​റ​മ്പി​ല്‍ കോ​ട്ട​മു​റി​യി​ല്‍ ഷി​ബു-​ബീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി നോ​ഖക്ക് (12) ക്ലാ​സ് മു​റി​യി​ൽ നിന്ന് പാ​മ്പു​ക​ടി​യേ​റ്റത്.

ആ​ഘോ​ഷം ന​ട​ക്കു​ന്ന​തി​നി​ടെ, ക്ലാ​സ് മു​റി​യി​ലെ​ത്തി​യ പാ​മ്പി​നെ നോ​ഖ അ​ബ​ദ്ധ​ത്തി​ൽ ച​വി​ട്ടി​യ​തി​നെ തു​ട​ര്‍ന്ന് ക​ടി​യേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ തൊ​ട്ട​ടു​ത്ത ചെ​ങ്ക​ല്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും തു​ട​ര്‍ന്ന്, നെ​യ്യാ​റ്റി​ന്‍ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും കു​ട്ടി​യെ പ്ര​വേ​ശി​പ്പി​ച്ചു.

ചെ​ങ്ക​ല്‍ ഗ​വ. ഹൈ​സ്‌​കൂ​ള്‍ 1961ലാ​ണ്​ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. സ്‌​കൂ​ളി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ കാ​ടു​ക​യ​റി​യ നി​ല​യി​ലാ​ണെ​ന്ന്​ ര​ക്ഷാ​ക​ര്‍ത്താ​ക്ക​ള്‍ക്ക് പരാതിയുണ്ട്. 

Tags:    
News Summary - School Student Snake Bite: The Education Minister ordered an investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.