വൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ഗ്ലോബൽ ലൈവ്സ്റ്റോക്ക് കോൺക്ലേവ് (മൃഗസമ്പത്തിന്റെ മഹാസംഗമം) മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്‌ഘാടനം ചെയ്തു. ക്ഷീര, കാർഷിക, മൃഗ സംരക്ഷണ മേഖലകളിൽ കേരളം വൻ കുതിപ്പാണ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.
വൈസ് ചാൻസലർ ഡോ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ഡോ റജീവ് പദ്ധതി വിശദീകരണം നടത്തി. ഡോ. ബിബിൻ കെ.സി., ഡോ. ദിനേശ് പി.ടി., ഡോ. ശ്രീരഞ്ജിനി എ.ആർ., ഡോ. അഭിരാം, സുധീഷ് പി.എസ്., ദിനേശൻ എ.കെ., ഡോ. രാജേഷ്, ഡോ. മായ, ഡോ. ടി.എസ്. രാജീവ് എന്നിവർ സംസാരിച്ചു.
മഹാമേളയുടെ എക്സിബിഷൻ സെന്ററിൽ വിവിധ വകുപ്പുകളുടെ നൂറു കണക്കിന് സ്റ്റാളുകളാണ് ഒരുക്കിയത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായ ഉൽപന്നങ്ങളും യന്ത്ര സാമഗ്രികളും പ്രദർശനത്തിനെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.