സ്‌കൂൾ സമയമാറ്റം; സമ്മർദം വേണ്ട, ചർച്ച നടത്തിയ ശേഷം മാത്രം തീരുമാനം -എം.വി ഗോവിന്ദൻ

തിരുവനന്തപുരം: സ്‌കൂൾ സമയമാറ്റത്തിൽ എല്ലാ മേഖലയിലും ചർച്ച നടത്തിയതിന് ശേഷം മാത്രമേ തീരുമാനമെടുക്കൂവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ആദ്യമേ സമ്മർദം ഉണ്ടാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ തീരുമാനങ്ങൾ ഒന്നുമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സ്കൂൾ വിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണങ്ങൾ സംബന്ധിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച ഡോ.എം.എ. ഖാദർ അധ്യക്ഷനായ കമ്മിറ്റിയുടെ രണ്ടാം റിപ്പോർട്ടിലാണ് സ്കൂൾ പ്രവൃത്തിസമയം രാവിലെ എട്ടു മുതൽ ഉച്ചക്ക് ഒന്നുവരെയാക്കണമെന്ന ശിപാർശയുള്ളത്. സമസ്തയും മുസ്ലിംലീഗും സമയമാറ്റത്തെ എതിർത്ത് രംഗത്ത് വന്നിട്ടുണ്ട്.

Tags:    
News Summary - school timings decision only after discussion MV Govindan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.