സ്കൂളുകൾ തുറക്കുന്നത് വൈകും; സുപ്രീംകോടതി വിധി നിർണായകമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നത് വൈകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി. സ്കൂൾ തുറക്കുന്ന കാര്യത്തിൽ പ്ലസ് വൺ പരീക്ഷാ കേസിലെ സുപ്രീംകോടതി വിധി നിർണായകമാണ്. വിധി അനുകൂലമെങ്കിൽ മാത്രമേ പ്രായോഗികത പരിശോധിക്കാനുള്ള വിദഗ്ധ സമിതിയെ നിയമിക്കൂവെന്നും മന്ത്രി പറഞ്ഞു.

പ്ലസ് വൺ പരീക്ഷ സ്റ്റേ ചെയ്ത സമയത്ത് സ്കൂൾ തുറക്കുന്ന നടപടികളുമായി മുന്നോട്ടു പോകുന്നത് അനുചിതമാണ്. വിധി എതിരായാൽ സ്കൂൾ തുറക്കില്ല. രോഗസ്ഥിരീകരണ നിരക്ക് എട്ടിന് താഴെ എത്തിയാൽ മാത്രമേ ചർച്ചകളിലേക്ക് കടക്കൂവെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ സ്കൂളുകൽ ഒക്ടോബർ മാസം മുതൽ ഘട്ടംഘട്ടമായി തുറക്കാനായിരുന്നു വിദ്യാഭ്യാസ വകുപ്പിന്‍റെ ആലോചന. ആദ്യ ഘട്ടത്തിൽ 10, 11, 12 ക്ലാസുകൾ ഷിഫ്റ്റ് അടിസ്ഥാനത്തിൽ നടത്താമെന്നാണ് തീരുമാനിച്ചിരുന്നത്.

Tags:    
News Summary - Schools open late - Education Minister V Sivan Kutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.