തിരുവനന്തപുരം: കളിമേളത്തിെൻറ അവധിക്കാലത്തോട് വിട പറഞ്ഞ് സംസ്ഥാനത്തെ മൂന്നു ലക്ഷത്തോളം കുരുന്നുകൾ വ്യാഴാഴ്ച അക്ഷരമുറ്റത്തേക്ക്. മഴയുടെ അകമ്പടിയോടെയാണ് സ്കൂളുകൾ തുറക്കുന്നത്. കുട്ടികളെ പൊതുവിദ്യാലയങ്ങളിൽ ചേർത്തുപഠിപ്പിക്കണമെന്ന പൊതുവികാരം ശക്തിപ്പെടുന്നതിനിടെയാണ് പുതിയ അധ്യയനവർഷത്തിലേക്ക് മണിമുഴങ്ങുന്നത്.
സർക്കാർ ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പരിപാടികൾക്ക് മികച്ച പ്രതികരണം ഉയർന്നതോടെ ഇത്തവണ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ എത്തുന്ന കുട്ടികളുടെ എണ്ണത്തിൽ വർധനവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാഭ്യാസവകുപ്പ്.
കഴിഞ്ഞവർഷം സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലായി 304947 പേരാണ് ഒന്നാം ക്ലാസിൽ ചേർന്നത്. 249533 പേരാണ് സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പുതുതായി എത്തിയത്. അധ്യയനവർഷം തുടങ്ങും മുമ്പ് പാഠപുസ്തകവും സൗജന്യ യൂനിഫോമും എത്തിക്കുന്നതിൽ ഏറക്കുറെ വിജയിച്ചത് വിദ്യാഭ്യാസവകുപ്പിെൻറ നേട്ടമായി വിലയിരുത്തുന്നു. എട്ടു മുതൽ 12 വരെയുള്ള ക്ലാസുകളിൽ 45000 ക്ലാസ് മുറികൾ ഹൈടെക് ആക്കാനുള്ള നടപടികൾ പുരോഗമിച്ചുവരികയാണ്. ആദ്യക്ഷരം നുകരാൻ എത്തുന്ന കുരുന്നുകൾക്ക് മധുരം നൽകിയും വിസ്മയക്കാഴ്ചകൾ ഒരുക്കിയുമായിരിക്കും പ്രവേശനോത്സവം നടത്തുക.
സംസ്ഥാനതല ഉദ്ഘാടനം രാവിലെ 9.30ന് തിരുവനന്തപുരം ഉൗരൂട്ടമ്പലം ഗവ.യു.പി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രാവിലെ ഒമ്പതിന് സ്കൂളിൽ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് വിദ്യാർഥികളെ സ്വീകരിക്കും. പുലയവിഭാഗത്തിൽനിന്ന് പഠിക്കാൻ ആഗ്രഹിച്ച പഞ്ചമി എന്ന പെൺകുട്ടിയുടെ കൈപിടിച്ച് അയ്യങ്കാളി എത്തിയ സ്കൂൾ എന്ന ഖ്യാതിയും ഉൗരൂട്ടമ്പലം സ്കൂളിനുണ്ട്. കുട്ടിയെ സ്കൂളിൽ എത്തിച്ച ദിവസം രാത്രി സവർണവിഭാഗത്തിൽപെട്ടവർ സ്കൂളിന് തീയിട്ടു. അന്ന് തീപിടിച്ച ബെഞ്ചിെൻറ അവശിഷ്ടം സ്കൂളിൽ സൂക്ഷിച്ചത് സ്മാരകമാക്കി മുഖ്യമന്ത്രി പ്രഖ്യാപിക്കും. ജില്ലതലങ്ങളിലും പ്രവേശനോത്സവത്തിെൻറ ഉദ്ഘാടനം നടക്കും. പ്രേവശനോത്സവത്തിൽ ആലപിക്കാനായി ഗാനമൊരുക്കിയത് കവി മുരുകൻ കാട്ടാക്കടയാണ്.
ആറാം പ്രവൃത്തിദിനത്തിൽ യു.െഎ.ഡി അടിസ്ഥാനപ്പെടുത്തി കുട്ടികളുടെ എണ്ണമെടുക്കൽ നടത്തും. ഒറ്റ ദിവസം കൊണ്ട് എണ്ണമെടുക്കൽ ജോലി പൂർത്തിയാക്കാനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. സ്കൂളുകളിലെ പാചകപ്പുരകളിൽ വിറകടുപ്പിന് പകരം ഇൗ വർഷം മുതൽ എൽ.പി.ജി ആയിരിക്കും ഉപേയാഗിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.