കൊല്ലം: കാലാനുസൃതമായ മാറ്റങ്ങളിലൂടെ പൊതുവിദ്യാലയങ്ങളുടെ മികവ് കൂടുതല്‍ മെച്ചപ്പെടുത്തുകയാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി. പേരൂര്‍ മീനാക്ഷിവിലാസം ഗവ. വൊക്കേഷനല്‍ ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ആധുനിക അടുക്കള, ഡൈനിങ് ഹാള്‍, ഷട്ടില്‍ കോര്‍ട്ട്, സൈക്കിള്‍ പാർക്കിങ് ഷെഡ് എന്നിവ ഉൾപ്പെടെ ആധുനിക സജ്ജീകരണങ്ങളോടു കൂടിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പി.സി. വിഷ്ണുനാഥ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എന്‍.കെ. പ്രേമചന്ദ്രന് എം.പി, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എച്ച്. ഹുസൈന്, കൊറ്റങ്കര പഞ്ചായത്ത് പ്രസിഡന്റ് ദേവദാസ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.ഐ. ലാല്‍, കരിക്കുലം പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി.വി. അനില്‍കുമാര്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ വി.ആര്. രേണുക, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ-കക്ഷി നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.