പാലക്കാട്: തിരുവനന്തപുരം ഡിവിഷനിൽ ട്രാക് അറ്റകുറ്റപ്പണി സുഗമമാക്കാൻ ട്രെയിൻ സർവിസുകളിൽ മാറ്റങ്ങൾ വരുത്തിയ നടപടി റദ്ദാക്കി. നവംബർ രണ്ട്, ഒമ്പത്, 16 തീയതികളിൽ തിരുവനന്തപുരം സെൻട്രലിൽ നിന്ന് ആരംഭിക്കുന്ന നമ്പർ 22653 തിരുവനന്തപുരം സെൻട്രൽ-ഹസ്രത്ത് നിസാമുദ്ദീൻ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് സാധാരണ ഷെഡ്യൂളും റൂട്ടും അനുസരിച്ച് സർവിസ് നടത്തും. നവംബർ മൂന്ന്, 10, 17 തീയതികളിൽ മംഗളൂരുവിൽനിന്ന് ആരംഭിക്കുന്ന നമ്പർ 16348 മംഗളൂരു സെൻട്രൽ-തിരുവനന്തപുരം എക്സ്പ്രസും സാധാരണ ഷെഡ്യൂൾ അനുസരിച്ചാകും.
നവംബർ മൂന്ന്, 10, 17 തീയതികളിൽ നിലമ്പൂർ റോഡിൽ നിന്ന് ആരംഭിക്കുന്ന നമ്പർ 16325 നിലമ്പൂർ റോഡ് - കോട്ടയം ഇന്റർസിറ്റി എക്സ്പ്രസും നവംബർ അഞ്ച്, 12, 19 തീയതികളിൽ കോട്ടയത്തുനിന്ന് ആരംഭിക്കുന്ന നമ്പർ 16326 കോട്ടയം-നിലമ്പൂർ റോഡ് ഇന്റർസിറ്റി എക്സ്പ്രസും സാധാരണ ഷെഡ്യൂൾ പ്രകാരമാണ്. ഏറ്റുമാനൂരിനും കോട്ടയത്തിനും ഇടയിലുള്ള സർവിസ് റദ്ദാക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.