മെഡിക്കൽ ബോർഡ് റിപ്പോർട്ടിനെതിരെ പ്രതിഷേധം: ഹർഷിനയെ അറസ്റ്റ് ചെയ്തു നീക്കി

കോഴിക്കോട്: വയറ്റിൽ കത്രിക കുടുങ്ങിയത് മെഡിക്കൽ കോളജിൽ നടന്ന പ്രസവ ശസ്ത്രക്രിയക്ക് ഇടയൊണെന്ന പൊലീസ് റിപ്പോർട്ട് തള്ളിയ മെഡിക്കൽ ബോർഡ് റിപ്പോർട്ടിനെതിരെ പ്രതിഷേധിച്ച ഹർഷിനയെ അറസ്റ്റ് ചെയ്ത് നീക്കി. ഹർഷീനയുടെ ഭർത്താവ് അഷ്റഫ്, സമര സമിതി നേതാവ് എന്നിവരടക്കം 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

2017 നവംബർ 30ന് ​കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ ആർട്ടറി ഫോർസെപ്സ് കുടുങ്ങിയതെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. 2017 ജനുവരി 27ന് ​കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ എം.ആർ.ഐ സ്കാനിങ് ഫലത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്റെ റിപ്പോർട്ട്.

അന്നത്തെ സ്കാനിങ് പരിശോധനയിൽ കണ്ടെത്താതിരുന്ന ലോഹവസ്തുവാദ് അഞ്ച് വർഷത്തിനു ശേഷം ഹർഷിനയുടെ വയറ്റിൽ നിറ്റ് കണ്ടെത്തിയത്. എന്നാൽ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് മെഡിക്കൽ കോളജിൽ നിന്നാണെന്ന് സ്കാനിങ് റിപ്പോർട്ട് കൊണ്ട് മാത്രം അംഗീകരിക്കാനാവില്ലെന്നാണ് മെഡിക്കൽ ബോർഡിലെ ഡോക്ടർമാരുടെ നിലപാട്.

കുറ്റക്കാരെ സംരക്ഷിക്കാനുള്ള നീക്കമാ​ണ് മെഡിക്കൽ ബോർഡിന്റെത് എന്ന് ആരോപിച്ചാണ് ഹർഷിന സമരം തുടങ്ങിയത്.

Tags:    
News Summary - Scissors stuck in stomach incident: Harshina arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.