സ്‌കൂട്ടര്‍ യാത്രികൻ കാറിടിച്ചു മരിച്ചു

ഉപ്പള: പള്ളിയില്‍നിന്ന് മടങ്ങുന്നതിനിടെ സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവ് കാറിടിച്ചു മരിച്ചു. കൂളൂര്‍ ചാര്‍ളയിലെ മുഹമ്മദിന്റെയും നഫീസയുടേയും മകന്‍ മുഹമ്മദ് ഹനീഫ (40) ആണ് മരിച്ചത്.

ഞായർ മൂന്നരക്ക് സോങ്കാല്‍ കൊഡങ്ക പള്ളിയില്‍ മതപ്രഭാഷണത്തിന്റെ സമാപനത്തിന്റെ ചീരണി വാങ്ങി ഹനീഫ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബായാര്‍ സോങ്കാല്‍ റോഡില്‍ വെച്ച് അമിത വേഗതയില്‍ വന്ന കാര്‍ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ അടിയില്‍ കുടുങ്ങിയ ഹനീഫയെ ഓടിക്കൂടിയ നാട്ടുകാര്‍ ഉടനെ ഉപ്പളയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ഭാര്യ: മിസ്‌രിയ. മക്കള്‍: മുഹമ്മദ്, അജ്മാര്‍, ഫാത്തിമ, അയ്‌സല്‍, മുഹമ്മദ് അഫ്‌സല്‍.

Tags:    
News Summary - Scooter rider died in accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.