തിരുവനന്തപുരം: സര്‍വ മേഖലകളിലും കേരളത്തിന്റെ തകര്‍ച്ച ഉറപ്പാക്കിയ ഇടതു സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്ന് എസ്ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. ഇടതു സര്‍ക്കാറിന്റെ ആറാം വാര്‍ഷികത്തില്‍ 'ഇടതു സര്‍ക്കാറിന്റെ ആറ് വര്‍ഷം: ഉറപ്പാണ് കേരളത്തിന്റെ തകര്‍ച്ച' എന്ന മുദ്രാവാക്യമുയര്‍ത്തി സെക്രട്ടേറിയറ്റിനു മുമ്പില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആർ.എസ്.എസ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭരണഘടനാ വിരുദ്ധമായ സവര്‍ണ സംവരണത്തെ ചടുലതയോടെ നടപ്പാക്കി അധഃസ്ഥിത ജനതയെ വഞ്ചിക്കുകയായിരുന്നു. ആറ് വര്‍ഷത്തെ ഭരണത്തില്‍ വിലക്കയറ്റമുള്‍പ്പെടെ സാധാരണക്കാരുടെ നിത്യജീവിതം ദുരിത പൂര്‍ണമായി. അഴിമതി സുഗമമാക്കാന്‍ ലോകായുക്തയുടെ നാവരിഞ്ഞു. കെ.എസ്.ആർ.ടി.സി ഏതു നിമിഷവും കട്ടപ്പുറത്താവുന്ന അവസ്ഥയിലാണ്. ട്രഷറി പോലും പൂട്ടുന്നു. കെട്ടിട നികുതി, ഭൂ നികുതി, വെള്ളക്കരം, ഭൂമി രജിസ്ട്രേഷന്‍ ചാര്‍ജ് എന്നിവ വര്‍ധിപ്പിച്ചു. പി.എസ്.സിയെ നോക്കുകുത്തിയാക്കി ഇഷ്ടക്കാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും സ്വന്തക്കാര്‍ക്കും പിന്‍വാതില്‍ നിയമനം നൽകുന്നു. വ്യാജ ഏറ്റുമുട്ടല്‍ കൊലകളും കസ്റ്റഡി മരണങ്ങളും വര്‍ധിച്ചു. കടക്കെണിയില്‍ ശ്വാസം മുട്ടുമ്പോഴും കോടികള്‍ കടമെടുത്ത് കെ റെയില്‍ പോലെ വന്‍കിട പദ്ധതികള്‍ നടപ്പാക്കാനാണ് ശ്രമിക്കുന്നത്. ഇടതുപക്ഷത്തിന്റെ സാമുദായിക ധ്രുവീകരണ രാഷ്ട്രീയത്തിനേറ്റ കനത്ത തിരിച്ചടിയാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം. ഇതില്‍നിന്ന് പാഠമുള്‍ക്കൊണ്ട് തിരുത്താന്‍ സര്‍ക്കാര്‍ തയാറാവണമെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ആവശ്യപ്പെട്ടു.
കേരളാ സര്‍ക്കാര്‍ പുനര്‍വിചിന്തനത്തിന് തയാറാവണമെന്ന് ധര്‍ണയില്‍ അധ്യക്ഷത വഹിച്ച സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് പി. അബ്ദുല്‍ ഹമീദ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, പി.കെ. ഉസ്മാന്‍, സംസ്ഥാന ട്രഷറര്‍ എ.കെ സലാഹുദ്ദീന്‍, സംസ്ഥാന സെക്രട്ടറിമാരായ കെ.കെ. അബ്ദുല്‍ ജബ്ബാര്‍, ജോണ്‍സണ്‍ കണ്ടച്ചിറ, കൃഷ്ണന്‍ എരഞ്ഞിക്കല്‍, ജില്ല പ്രസിഡന്റ് സിയാദ് കണ്ടല സംസാരിച്ചു.
സംസ്ഥാന സെക്രട്ടറി പി.ആര്‍. സിയാദ്, സംസ്ഥാന സമിതിയംഗങ്ങളായ അന്‍സാരി ഏനാത്ത്, എസ്.പി. അമീര്‍ അലി, അഷ്‌റഫ് പ്രാവച്ചമ്പലം, വി.എം. ഫൈസല്‍, മുസ്തഫ പാലേരി, എല്‍. നസീമ, പി.എം. അഹമ്മദ്, ജില്ല ജനറല്‍ സെക്രട്ടറി ഷബീര്‍ ആസാദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.