കടലാക്രമണം രൂക്ഷമായ ആറാട്ടുപുഴയിൽ വീട്ടുസാധനങ്ങൾ സുരക്ഷിത സ്​ഥാനങ്ങളിലേക്ക്​ മാറ്റുന്നവർ

ആറാട്ടുപുഴയിൽ കടലാക്രമണം രൂക്ഷമായി തുടരുന്നു; അമ്പതിലേറെ വീടുകൾ ഭീഷണിയിൽ

ആറാട്ടുപുഴ (ആലപ്പുഴ): ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ കടലാക്രമണം രൂക്ഷമായി തുടരുന്നു. ജനങ്ങളെ ഭീതിയിലാഴ്ത്തി കരയിലേക്ക് കൂറ്റൻ തിരമാലകൾ അടിച്ചു കയറുകയാണ്.

അമ്പതിലേറെ വീടുകൾ ഏത് നിമിഷവും കടലെടുത്തു പോകാവുന്ന അവസ്ഥയിലാണുള്ളത്​. വീട്ടിനുള്ളിലേക്ക് തിരയടിച്ച് കയറിയത് മൂലം ജീവിതം ദുസ്സഹമായതോടെ ആളുകൾ സാധനങ്ങളെല്ലാം നീക്കി വീട് ഒഴിയുകയാണ്.


കടലാക്രമണം രൂക്ഷമായ ആറാട്ടുപുഴയിൽ അപകടഭീഷണിയിലായ വീട്​


 


വലിയഴീക്കൽ - തൃക്കുന്നപ്പുഴ തീരദേശ റോഡ് പലയിടത്തും പൂർണമായി തകർന്നു. തീരദേശ റോഡ് കവിഞ്ഞ് കടൽ വെള്ളം കിഴക്കോട്ട് കുത്തി ഒഴുകുകയാണ്. വിരവധി കച്ചവട സ്ഥാപനങ്ങളും തകർച്ചാഭീഷണി നേരിടുന്നു. പതിയാങ്കരയിൽ ഒരു ക്യാമ്പ് തുറന്നിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.