കടലാക്രമണം: വള്ളം തകർന്ന് മത്സ്യത്തൊഴിലാളി മരിച്ചു

പരപ്പനങ്ങാടി: കടലാക്രമണത്തെ തുടർന്ന് വള്ളം തകർന്ന് മത്സ്യത്തൊഴിലാളി മരിച്ചു. പരപ്പനങ്ങാടി സദ്ദാം ബീച്ചിലെ വിക്കിരിയൻ കാസ്മിക്കുട്ടി (60 )യാണ് മരിച്ചത്. ചെറുവള്ളവുമായി തനിച്ച് മത്സ്യ ബന്ധനത്തിന് ഇറങ്ങവെ തീരക്കടലിൽ പൊടുന്നനെ അനുഭവപ്പെട്ട കടൽക്ഷോഭത്തിൽ അകപ്പെടുകയായിരുന്നു.

ബുധനാഴ്ച്ച പുലർച്ചെ മൂന്നു മണിക്കാണ് സംഭവം. മറ്റു വള്ളങ്ങളിലെ മത്സ്യത്തൊഴിലാളികൾ രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു.

Tags:    
News Summary - Sea Violent in Parappanangadi; Fisherman dead -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.