ഷിരൂർ രക്ഷാ ദൗത്യം: അർജുന് വേണ്ടിയുള്ള തിരച്ചിൽ വെള്ളിയാഴ്ച പുനരാരംഭിക്കും

അങ്കോള: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനും മറ്റു രണ്ടുപേർക്കും വേണ്ടിയുള്ള തിരച്ചിൽ വെള്ളിയാഴ്ച പുനരാരംഭിച്ചേക്കും. വെള്ളിയാഴ്ച പുലർച്ചെയോടെ ഡ്രഡ്ജർ ഷിരൂരിലെത്തിക്കാനാണ് ശ്രമം. ഗോവയിൽനിന്നുള്ള ഡ്രഡ്ജർ കഴിഞ്ഞ ദിവസം കാർവാർ തീരത്തുനിന്ന് ഇന്ധനം നിറച്ച് ഷിരൂരിലേക്ക് പുറപ്പെട്ടിരുന്നു. ഇന്ന് നാവികസേനാ സംഘം പുഴയുടെ ഒഴുക്കും ലോറിയുണ്ടാകാൻ സാധ്യതയുള്ളിടത്തും സോണാർ പരിശോധന നടത്തും.

ഗംഗാവലിപുഴയിലെ അടിയൊഴുക്ക് മൂന്നു നോട്‌സില്‍ താഴെ തുടരുകയാണ്. പുഴയിലെ വേലിയിറക്ക സമയം അടിസ്ഥാനമാക്കി ഡ്രഡ്ജറിന് പാലങ്ങള്‍ കടക്കണം. വ്യാഴാഴ്ച വൈകിട്ട് ഇതിന് സാധിക്കുമെന്നാണ് പ്രതീക്ഷ. രാത്രി മുഴുവൻ ടഗ്ബോട്ട് പുഴയിലൂടെ സഞ്ചരിച്ച് പുലർച്ചെ ഷിരൂരിലെത്തും. കാലാവസ്ഥ അനുകൂലമായതിനാൽ രാവിലെ തന്നെ തിരച്ചിൽ ആരംഭിക്കാൻ കഴിഞ്ഞേക്കുമെന്നും നാവികസേന കണക്കുകൂട്ടുന്നു.

Tags:    
News Summary - Shiroor Landslide: Search operation for Arjun will resume on Friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.