സനിയമോളുടെ ഇടപെടൽ ഫലം കണ്ടു: ഭിന്നശേഷിയുള്ള കുട്ടികൾക്ക് സ്കൂൾ ബസിൽ സീറ്റ് സംവരണം

തിരുവനന്തപുരം: ഭിന്നശേഷിയുള്ള കുട്ടികൾക്ക് സ്കൂൾ ബസ്സിൽ നിർബന്ധമായും സീറ്റ് സംവരണം ഉറപ്പുവരുത്തണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. മലപ്പുറം കക്കാട് ജി.എം.യു.പി സ്കൂൾ വിദ്യാർഥിനി ഫാത്തിമ സനിയ്യയുടെ ഇടപെടലി​നെ തുടർന്നാണ് നടപടി.

വൈകല്യമുള്ള കുട്ടികൾക്ക് സ്കൂൾ ബസ്സിൽ സീറ്റ് സംവരണം ഉറപ്പുവരുത്തണമെന്നും ബസ് ഫീസ് സൗജന്യമാക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ നവ കേരള സദസ്സിൽ ഫാത്തിമ സനിയ്യ ഹരജി സമർപ്പിച്ചിരുന്നു. സ്കൂൾ ബസ് ഫീസ് നിർണയം അതാത് സ്കൂളുമായി ബന്ധപെട്ട വിഷയമാണെന്നും എങ്കിലും ശാരീരിക വൈകല്യമുള്ള സാമ്പത്തികമായി പിന്നാക്കം നിൽകുന്ന വിദ്യാർഥികൾക്ക് മാനുഷിക പരിഗണന കൽപ്പിച്ച് സ്കൂൾ ബസിൽ ഫീസിളവ് ലഭ്യമാക്കാൻ സ്വീകരിക്കേണ്ടതാണെന്നും ഉത്തരവിൽ പറഞ്ഞു. 

Tags:    
News Summary - seat reservation in school buses for students with disabilities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.