തിരുവനന്തപുരം: ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ തെൻറ ആത്മകഥയുടെ രണ്ടാംഭാഗം പൂർത്തിയാക്കുന്നതിന് അനുമതിതേടി ഐ.എം.ജി ഡയറക്ടർ ജേക്കബ് തോമസ് ചീഫ് സെക്രട്ടറി നളിനി നെറ്റോക്ക് കത്ത് നൽകി. കത്ത് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയുടെ ഓഫിസിന് കൈമാറിയിട്ടുണ്ട്. ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ ഒന്നാം ഭാഗത്തിൽ പതിനാലിടത്ത് സർവിസ് ചട്ടങ്ങൾ ലംഘിച്ചിട്ടുണ്ടെന്ന് നളിനി നെറ്റോ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നു. റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ തുടർനടപടി സർക്കാറിെൻറ പരിഗണനയിലിരിക്കെയാണ് പുസ്തകത്തിെൻറ രണ്ടാംഭാഗം പൂർത്തിയാക്കുന്നതിന് ജേക്കബ് തോമസ് അനുമതി തേടിയത്.
പുസ്തകത്തെക്കുറിച്ച് പരാതികൾ ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒന്നാം ഭാഗത്തിെൻറ പ്രകാശന ചടങ്ങിൽനിന്ന് പിന്മാറിയത് വിവാദം സൃഷ്ടിച്ചിരുന്നു. പരാതികളുടെ അടിസ്ഥാനത്തിൽ ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറി നളിനി നെറ്റോയെ ചുമതലപ്പെടുത്തുകയായിരുന്നു. സർവിസിലിരിക്കുന്ന ഉദ്യോഗസ്ഥന് സർക്കാറിെൻറ മുൻകൂർ അനുമതിയില്ലാതെ പുസ്തകമെഴുതാൻ ആകില്ല, ഉള്ളടക്കത്തിൽ രാഷ്ട്രീയ നിഷ്പക്ഷത പാലിച്ചില്ല, ഔദ്യോഗിക രേഖകൾ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിച്ചു, വിവാദ കേസുകളിലും രാഷ്ട്രീയ നേതാക്കൾക്കെതിരായും അഭിപ്രായ പ്രകടനം നടത്തി, എന്നിങ്ങനെ പുസ്തകത്തിനെതിരെ 14 ചട്ടലംഘനങ്ങളാണ് ചീഫ് സെക്രട്ടറി കണ്ടെത്തിയത്. പുസ്തകത്തിെൻറ വിശദമായ പരിശോധനക്ക് പ്രത്യേക സമിതിയെ നിയോഗിക്കണമെന്ന് നളിനി നെറ്റോ ആഭ്യന്തര വകുപ്പിനോട് ശിപാർശ ചെയ്തെങ്കിലും നടപടി ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.