പാറക്കൽ അബ്​ദുല്ല

കു​റ്റ്യാ​ടിയിൽ പാറക്കൽ അ​ബ്​​ദു​ല്ല​ക്ക്​ രണ്ടാമൂഴം

വ​ട​ക​ര: കു​റ്റ്യാ​ടി മ​ണ്ഡ​ല​ത്തി​ല്‍ യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി​യാ​യി മു​സ്​​ലിം ലീ​ഗ് നേ​താ​വ് പാ​റ​ക്ക​ല്‍ അ​ബ്​​ദു​ല്ല​ക്ക്​ ര​ണ്ടാ​മൂ​ഴം.

2016ല്‍ ​നീ​ണ്ട ഇ​ട​വേ​ള​ക്കു ശേ​ഷ​മാ​ണ് കു​റ്റ്യാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം യു.​ഡി.​എ​ഫി‍െൻറ കൈ​ക​ളി​ലെ​ത്തു​ന്ന​ത്. അ​ഞ്ചു വ​ര്‍ഷ​മാ​യി സ​മ​സ്ത മേ​ഖ​ല​യി​ലും പാ​റ​ക്ക​ല്‍ വി​ക​സ​ന​മെ​ത്തി​ച്ചെ​ന്നാ​ണ് യു.​ഡി.​എ​ഫ് പ​റ​യു​ന്ന​ത്. തീ​ര്‍ത്തും അ​വി​ചാ​രി​ത​മാ​യാ​ണ് പാ​റ​ക്ക​ല്‍ കു​റ്റ്യാ​ടി​യി​ല്‍ മ​ത്സ​രി​ക്കു​ന്ന​തും ജ​യി​ക്കു​ന്ന​തും.

സ​ര്‍ക്കാ​ര്‍ പ​ദ്ധ​തി​ക​ള്‍ക്ക് പു​റ​മെ, സ്വ​ന്തം നി​ല​യി​ല്‍ കൂ​ട്ടാ​യ്മ​ക​ള്‍ രൂ​പ​പ്പെ​ടു​ത്തി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളെ ഉ​പ​യോ​ഗി​ച്ച്, 'ആ​ര്‍ദ്രം' പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പ​രി​പാ​ടി​ക​ള്‍, ആ​രോ​ഗ്യ രം​ഗ​ത്തെ ഇ​ട​പെ​ട​ല്‍, മ​റ്റു ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​ക​ള്‍ എ​ന്നി​വ ന​ട​പ്പാ​ക്കി.

'ആ​ര്‍ദ്രം' പ​ദ്ധ​തി​യി​ലൂ​ടെ കോ​ള​നി​ക​ളി​ലെ കു​ട്ടി​ക​ള്‍ക്ക് സ്കൂ​ള്‍ തു​റ​ക്കു​ന്ന​തി​ന്ന് മു​മ്പാ​യി നാ​ല് അ​ധ്യ​യ​ന വ​ര്‍ഷാ​രം​ഭ​ത്തി​ലും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ ന​ല്‍കി. കു​റ്റ്യാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന പാ​വ​പ്പെ​ട്ട രോ​ഗി​ക​ള്‍ക്ക് സി.​എ​ച്ച് സെൻറ​ര്‍ മു​ഖേ​ന​യും എം.​എ​ല്‍.​എ ഓ​ഫി​സ് നേ​രി​ട്ടും ജീ​വ​ന്‍ര​ക്ഷാ മ​രു​ന്നു​ക​ള്‍ വി​ത​ര​ണം ചെ​യ്ത​തും ഈ ​പ​ദ്ധ​തി​യി​ലൂ​ടെ​യാ​ണ്.

ലോ​ക്ഡൗ​ണ്‍ നാ​ളു​ക​ളി​ല്‍ രോ​ഗി​ക​ളും ഈ ​പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യി. തു​ട​ക്ക​ത്തി​ല്‍ വൈ​റ്റ് ഗാ​ര്‍ഡി​നാ​യി​രു​ന്നു വി​ത​ര​ണ​ച്ചു​മ​ത​ല. തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യും സം​തൃ​പ്തി​യോ​ടെ​യു​മാ​ണ് വീ​ണ്ടും ജ​ന​ങ്ങ​ളെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തെ​ന്ന് പാ​റ​ക്ക​ല്‍ അ​ബ്​​ദു​ല്ല പ​റ​ഞ്ഞു.

Tags:    
News Summary - second term for parakkal abdulla in kuttiyadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.