ചെങ്ങന്നൂർ: കോൺഗ്രസ് പിന്തുണയോടെ രണ്ടാം തവണയും വിജയിച്ച തൃപ്പെരുന്തുറ-ചെന്നിത്തല പഞ്ചായത്തിൽ സി.പി.എം വീണ്ടും പ്രസിഡൻറ് പദവി രാജിവെച്ചു.
പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട സി.പി.എമ്മിലെ വിജയമ്മ ഫിലേന്ദ്രൻ സത്യപ്രതിജ്ഞ ചെയ്ത് രജിസ്റ്ററിൽ ഒപ്പിട്ടശേഷം പദവിയിൽനിന്ന് രാജിവെക്കുകയായിരുന്നു. നേരേത്ത തയാറാക്കിയ രാജിക്കത്തുമായി വന്ന് തെരഞ്ഞെടുപ്പിൽ രണ്ടാംതവണയും മത്സരിച്ച് പ്രസിഡൻറായ ശേഷം ഉടൻ രാജി നൽകി.
വിജയമ്മക്ക് 11ഉം എൻ.ഡി.എക്ക് ആറും വോട്ട് ലഭിച്ചു. കോൺഗ്രസ് വിമതനായ 15ാം വാർഡ് അംഗം ദിപു പടകത്തിൽ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.
മാവേലിക്കര സഹകരണ സംഘം ഓഡിറ്റ് ജനറൽ വിഭാഗം അസി. രജിസ്ട്രാറായിരുന്നു വരണാധികാരി. ഡിസംബർ 30ന് വിജയിച്ച ശേഷം പ്രാദേശിക പാർട്ടി ഘടകങ്ങളുടെ പിന്തുണയിൽ അധികാരത്തിൽ തുടരുകയായിരുന്നു. അസംതൃപ്തരായ ചിലർ സംസ്ഥാന നേതൃത്വത്തെ സമീപിച്ചു. തുടർന്നുള്ള ഇടപെടലിൽ ഫെബ്രുവരി ആറിന് രാജിക്കത്ത് എഴുതിക്കുകയായിരുന്നു.
പ്രസിഡൻറ് സ്ഥാനം എസ്.സി വനിതക്കായി സംവരണം ചെയ്ത ഇവിടെ 18 അംഗ സമിതിയിൽ ബി.ജെ.പിക്കും എൽ.ഡി.എഫിനും മാത്രമേ മത്സരിക്കാൻ യോഗ്യരായ സ്ഥാനാർഥികളുള്ളൂ. എൻ.ഡി.എ -ആറ്, യു.ഡി.എഫ് -ആറ്, എൽ.ഡി.എഫ് - അഞ്ച്, കോൺഗ്രസ് വിമതൻ -ഒന്ന് എന്നതാണ് കക്ഷിനില.
ബി.ജെ.പിയെ അധികാരത്തിൽനിന്ന് എങ്ങനെയും ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ കോൺഗ്രസ് വോട്ട് ചെയ്യുമ്പോൾ സംസ്ഥാനതലത്തിൽ കോൺഗ്രസിെൻറ പിന്തുണ വേണ്ടെന്ന സി.പി.എമ്മിെൻറ തീരുമാനത്തിെൻറ ഭാഗമായാണ് തിരുവൻവണ്ടൂരും ചെന്നിത്തലയിലും തെരഞ്ഞെടുപ്പുകളും രാജിയും തുടരുന്നത്.
നിയമസഭ തെരഞ്ഞെടുപ്പിനുശേഷം മാത്രമേ സ്ഥിരം സംവിധാനം പ്രായോഗികമാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.