കരിപ്പൂരിൽ പെട്ടിയുടെ​ പാളിക്കിടയിലും അടിവസ്​ത്രത്തിലും ഒളിപ്പിച്ച സ്വർണം പിടിച്ചെടുത്തു; ​ 3.71 കോടി വിലമതിക്കുമെന്ന്​ ഇന്‍റലിജന്‍റ്​സ്​

കോഴിക്കോട്​: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. അഞ്ചു പേരിൽ നിന്നായി 3.71 കോടിരൂപയുടെ സ്വർണമാണ്​ പിടികൂടിയത്​. കാർഡ്​ബോഡിന്‍റെ പാളിക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൂന്ന്​ പേർ സ്വർണകടത്താൻ ശ്രമിച്ചത്​. പേസ്​റ്റ്​ രൂപത്തിലാക്കിയാണ്​ കാർഡ്​ബോഡിന്‍റെ പാളികളിൽ സ്വർണം സൂക്ഷിച്ചത്​.

കോഴിക്കോട്​ വളയം സ്വദേശി ബഷീർ, കൂരാറ്റുണ്ട്​ സ്വദേശി ആൽബിൻ തോമസ്​, ഓർക്കാ​േട്ടരി സ്വദേശി നാസർ എന്നിവരാണ്​ പരിശോധനയിൽ പിടിയിലായത്​. ബഷീറിൽ നിന്ന്​ 1628 ഗ്രാമും ആൽബിൻ തോമസിൽ നിന്ന്​ 1694 ഗ്രാമും നാസറിൽ നിന്ന്​ 1711 ഗ്രാമുമാണ്​ പിടിച്ചത്​.

അടിവസ്​ത്രത്തിനുള്ളിൽ സ്വർണം ഒളിപ്പിച്ച നിലയിലാണ്​ മറ്റു രണ്ടു പേർ പിടിയിലായത്​. 1765 ഗ്രാം സ്വർണവുമായി തൃശൂർ വെളുത്തറ സ്വദേശി നിധിൻ ജോർജ്​, 508 ഗ്രാം സ്വർണവുമായി കാസർകോട്​ മംഗൽപാട്​ സ്വദേശി അബ്​ദുൽ ഖാദർ എന്നിവരാണ്​ പിടിയിലായത്​.

ഡി.ആർ.ഐ നൽകിയ രഹസ്യവിവരത്തിന്‍റെ അടിസ്​ഥാനത്തിൽ കരിപ്പൂർ എയർ ഇന്‍റലിജൻറ്​സ്​ വിഭാഗം നടത്തിയ പരിശോധനയിലാണ്​ ഇത്രയും സ്വർണം പിടികൂടിയത്​.

Tags:    
News Summary - Seized gold hidden under a box and underwear in Karipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.