സ്വാശ്രയ സമരം ശക്തമാക്കാൻ യു.ഡി.എഫ് തീരുമാനം; വ്യാഴാഴ്ച സെക്രട്ടേറിയേറ്റ് മാർച്ച്

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാരിനെതിരായ സമരവുമായി മുന്നോട്ടുപോകാന്‍ യു.ഡി.എഫ് തീരുമാനം. സമരം ശക്‌തമാക്കുന്നതിന്‍റെ ഭാഗമായി വ്യാഴാഴ്ച യു.ഡി.എഫിന്‍റെ സെക്രട്ടറിയേറ്റ് മാർച്ച് നടക്കും. ഇതിന് മുന്നോടിയായി ബുധനാഴ്ച യുവജന സംഘടനകളുടെ സെക്രട്ടറിയേറ്റ് മാർച്ച് ബുധനാഴ്ച നടത്താനും യു.ഡി.എഫ് തീരുമാനിച്ചു. നിയമസഭക്കുള്ളില്‍ നിരാഹാരമിരിക്കുന്ന ഷാഫി പറമ്പിലും ഹൈബി ഈഡനും അവശരാണെങ്കിലും സമരം തുടരുമെന്ന് യോഗ തീരുമാനങ്ങള്‍ വിവരിച്ച കണ്‍വീനര്‍ പി.പി തങ്കച്ചന്‍ അറിയിച്ചു.

പ്രതിഷേധത്തെ തുടർന്ന് സർക്കാർ സ്വാശ്രയ ഫീസ് വർധനവിന്‍റെ പേരിലുള്ള പിടിവാശിയിൽ അയവ് വരുത്തിയിട്ടുണ്ടെന്നായിരുന്നു യോഗത്തിന്‍റെ വിലയിരുത്തൽ. എന്നാൽ അനുകൂല തീരുമാനമുണ്ടാകുന്നത് വരെ സർക്കാരിനെ സമ്മർദ്ദത്തിലാക്കാണമെന്ന് തന്നെയാണ് അഭിപ്രായം ഉയർന്നത്. സർക്കാർ ചർച്ചയ്ക്ക് ക്ഷണിച്ചാൽ സഹകരിക്കാനും യോഗം തീരുമാനിച്ചു.

വ്യാഴാഴ്ചത്തെ സെക്രട്ടറിയേറ്റ് മാർച്ചിന് ശേഷം വീണ്ടും യുഡിഎഫ് ഏകോപന സമിതി യോഗം ചേരും. ഈ യോഗത്തിൽ വ്യാഴാഴ്ചയ്ക്ക് ശേഷമുള്ള സമര പരിപാടികൾ തീരുമാനിക്കും.

പ്രതിപക്ഷ സമരം തീര്‍ക്കാനായി മുഖ്യമന്ത്രി മുന്നോട്ടു വെച്ച നിര്‍ദേശങ്ങളും ഫീസ് കുറക്കാമെന്ന ചില സ്വാശ്രയ മാനേജ് മെന്‍റുകളുടെ വാഗ്ദാനവും യു.ഡി.എഫ് ചർച്ച ചെയ്തു.പ്രതിപക്ഷ നേതാവിന്‍റെ ഒദ്യോഗിക വസതിയായ കന്‍റോണ്‍മെന്‍റ് ഹൗസിലായിരുന്നു യോഗം.

Tags:    
News Summary - self finance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.