കൊച്ചി: എം.ബി.ബി.എസ് എൻ.ആർ.െഎ സീറ്റുകൾ മെറിറ്റ്, സംവരണ സീറ്റുകളാക്കിയ സർക്കാർ നടപടി സുപ്രീം കോടതിയിൽ ചോദ്യം ചെയ്യാനുറച്ച് സ്വാശ്രയ മെഡിക്കൽ മാനേജ്മെൻറ് അസോസിയേഷൻ. എന്നാൽ, അസോസിയേഷനിൽ അംഗത്വമുള്ള ചില കോളജുകളുടെ അംഗീകാരം റദ്ദാക്കിയത് അനുകൂലവിധിക്ക് തടസ്സമാകുെമന്ന് ആശങ്കയുണ്ട്.
അതിനിടെ, വിദ്യാർഥി സംഘടനകളുടെ സമരത്തെ തുടർന്ന് മാറ്റിവെച്ച അസോസിയേഷൻ യോഗം ഉടനുണ്ടാകില്ലെന്ന് ഭാരവാഹികൾ അറിയിച്ചു. ഒഴിവുള്ള എം.ബി.ബി.എസ് എൻ.ആർ.െഎ സീറ്റിലേക്ക് പത്തിരട്ടി വരുന്ന വിദ്യാർഥികളുടെ പട്ടിക മാനേജ്മെൻറിന് നൽകണമെന്നും മാനേജ്മെൻറ് പ്രവേശനത്തിന് ശേഷമേ സർക്കാറിന് ജനറൽ, സംവരണ സീറ്റുകളാക്കി മാറ്റാൻ കഴിയൂ എന്നുമാണ് മാനേജ്മെൻറ് നിലപാട്.
എന്നാൽ, ന്യൂനപക്ഷ സംവരണ സീറ്റുകൾ ഉൾപ്പെടെ സർക്കാർ ജനറൽ സീറ്റാക്കി മാറ്റി. എൻ.ആർ.െഎ സീറ്റിന് 20 ലക്ഷവും മെറിറ്റ് സീറ്റിന് 11 ലക്ഷവും ഫീസ് നിശ്ചയിച്ചു. എന്നാൽ, അഞ്ചുലക്ഷം സബ്സിഡി നൽകുന്നത് നിർധനർക്കല്ലെന്നും 11 ലക്ഷം ഫീസ് നൽകുന്നവർക്കാണെന്നുമാണ് മാനേജ്മെൻറ് വാദം. ഇത്തരം പിഴവുകൾ ചൂണ്ടിക്കാട്ടിയാകും മാനേജ്മെൻറ് അസോസിയേഷൻ സുപ്രീം കോടതിയെ സമീപിക്കുക.
എം.ഇ.എസ്, ക്രിസ്ത്യൻ മാനേജ്മെൻറ് കോളജുകൾ ഉൾപ്പെടെ എട്ട് കോളജിൽ സീറ്റുകൾ ഒഴിവില്ലാത്തതിനാൽ അനിശ്ചിതത്വമില്ല. അതേസമയം, ഹൈകോടതി ഉപാധികളോടെ താൽക്കാലിക പ്രവേശനാനുമതി നൽകിയ കോളജുകളിൽ പ്രവേശനം നേടിയവരുടെ തുടർപഠനം അനിശ്ചിതാവസ്ഥയിലാണ്. ഇൗ കോളജുകളിലാണ് കൂടുതൽ എൻ.ആർ.െഎ സീറ്റ് ഒഴിവുള്ളത്. അംഗീകാരം റദ്ദായാൽ പെരുവഴിയിലാകുന്ന വിദ്യാർഥികൾക്ക് അസോസിയേഷന് കീഴിെല മറ്റ് കോളജുകളിൽ പ്രവേശനം നൽകുന്ന കാര്യം അടുത്ത യോഗത്തിൽ തീരുമാനിക്കും. തൊടുപുഴ അൽ അസ്ഹർ കോളജിെൻറ അംഗീകാരം സുപ്രീംകോടതി റദ്ദാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.