സ്വന്തം ലേഖകൻ
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിന് വൻ ഫീസ് ചുമത്താൻ വഴിവെച്ചേക്കാവുന്ന ഹൈകോടതി ഉത്തരവിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിക്കും. കഴിഞ്ഞ 13നാണ് ഫീസ് നിർണയസമിതി നിശ്ചയിച്ച ഫീസ് പുനഃപരിശോധിക്കാനും കോളജുകൾ ആവശ്യപ്പെടുന്ന പരമാവധി ഫീസ് വരെ നൽകേണ്ടിവരുമെന്ന് വിദ്യാർഥികളെ അറിയിക്കാനും നിർദേശിക്കുന്ന ഉത്തരവ് ഹൈകോടതി ഡിവിഷൻ ബെഞ്ച് പുറെപ്പടുവിച്ചത്. കോടതി നിർദേശപ്രകാരം 10 കോളജുകൾ സമർപ്പിച്ച ഫീസ് നിരക്ക് പ്രവേശന പരീക്ഷ കമീഷണർ വിദ്യാർഥികളുടെ അറിവിലേക്കായി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോള്‍ നിശ്ചയിച്ച ഫീസിനെക്കാള്‍ ഉയര്‍ന്ന ഫീസ് കോടതി അംഗീകരിച്ചാല്‍ അത് നൽകാന് വിദ്യാര്‍ഥികള്‍ ബാധ്യസ്ഥരാണെന്നും കമീഷണര്‍ അറിയിച്ചിരുന്നു. 11 ലക്ഷം മുതൽ 22 ലക്ഷം വരെയാണ് വിവിധ കോളജുകൾ വാർഷിക ഫീസായി ആവശ്യപ്പെട്ടത്. ഫീസ് നിർണയ സമിതി 6.32 ലക്ഷം മുതൽ 7.65 ലക്ഷം രൂപ വരെയാണ് ഫീസായി നിശ്ചയിച്ചിരുന്നത്. ഇതോടെ, വിദ്യാർഥികളും രക്ഷാകർത്താക്കളും ആശങ്കയിലാണ്. സ്വാശ്രയ മെഡിക്കൽ കോളജുകളിലെ കഴിഞ്ഞ വർഷങ്ങളിലെ ഫീസ് നിർണയിച്ചുള്ള രാേജന്ദ്രബാബു സമിതിയുടെ ഉത്തരവ് കഴിഞ്ഞ മേയ് 19ന് ഹൈകോടതി റദ്ദാക്കിയിരുന്നു. സ്വാശ്രയ മെഡിക്കൽ കോളജുകളോട് അനുബന്ധമായുള്ള ആശുപത്രികളുടെ വരുമാനം ഒഴിവാക്കി ഫീസ് നിശ്ചയിക്കുന്നതടക്കം നിർദേശം കോടതി പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നാൽ, ആശുപത്രി മെഡിക്കൽ കോളജിെൻറ അവിഭാജ്യഘടകമാണെന്ന നിലപാടിൽ ഉറച്ചുനിന്ന സർക്കാറും വിദ്യാർഥികളും വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പുതിയ ഫീസ് നിശ്ചയിച്ചിട്ടുണ്ടെങ്കിൽ നടപ്പാക്കരുതെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവും നൽകി. എന്നാൽ, രാജേന്ദ്രബാബു കമ്മിറ്റി കഴിഞ്ഞ വർഷത്തെ ഫീസിൽ പണപ്പെരുപ്പ നിരക്ക് കൂടി പരിഗണിച്ച് 6.43 ശതമാനം വർധന അനുവദിച്ച് ഇൗ വർഷത്തെ ഫീസ് നിശ്ചയിച്ച് ഉത്തരവിറക്കി. ഇതിനെയാണ് മാനേജ്മെൻറുകൾ കോടതിയിൽ ചോദ്യം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.