തിരുവനന്തപുരം: നാല് സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ രണ്ടു വർഷത്തെ ഫീസ് ജസ്റ്റിസ് രാേജന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ചു. അടൂർ മൗണ്ട് സിയോൺ, ഒറ്റപ്പാലം പി.കെ. ദാസ്, തിരുവനന്തപുരം വട്ടപ്പാറ എസ്.യു.ടി, കൊല്ലം ട്രാവൻകൂർ എന്നിവിടങ്ങളിലെ ഫീസാണ് വരവുചെലവുകൾ പരിശോധിച്ച് നിശ്ചയിച്ചത്. നാല് കോളജുകൾക്കും അടുത്ത അധ്യയനവർഷത്തിൽ 15 ശതമാനം ഫീസ് വർധന അനുവദിച്ചിട്ടുണ്ട്. കോളജുകളിലെ ഫീസ് ഇൗ അധ്യയന വർഷം, അടുത്ത വർഷം ക്രമത്തിൽ: മൗണ്ട് സിയോൺ കോളജ് -4.81 ലക്ഷം, 5.55 ലക്ഷം, പി.കെ. ദാസ് കോളജ് -5.22 ലക്ഷം, 6.04 ലക്ഷം, എസ്.യു.ടി -4.60 ലക്ഷം, 5.31 ലക്ഷം, ട്രാവൻകൂർ കോളജ് -4.85 ലക്ഷം, 5.60 ലക്ഷം.
നാല് കോളജുകളിൽ കൂടി ഫീസ് ഘടന നിശ്ചയിച്ചതോടെ മൊത്തം 10 കോളജുകളിൽ അന്തിമ ഫീസ് ഘടനയായി. ക്രിസ്ത്യൻ മാനേജ്മെൻറിന് കീഴിെല അമല, ജൂബിലി, പുഷ്പഗിരി, കോലേഞ്ചരി മെഡിക്കൽ കോളജുകളിലും കോഴിക്കോട് കെ.എം.സി.ടി, പാലക്കാട് കരുണ മെഡിക്കൽ കോളജുകളിലെയും ഫീസാണ് നേരത്തേ നിശ്ചയിച്ചത്. നാല് സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഫീസ് ഘടന നിർണയത്തിനായുള്ള നടപടികളും ഏറക്കുറെ പൂർത്തിയായിട്ടുണ്ടെന്നും വൈകാതെ പ്രഖ്യാപിക്കുമെന്നും ഫീ െറഗുലേറ്ററി കമ്മിറ്റി ചെയർമാൻ ജസ്റ്റിസ് രാജേന്ദ്രബാബു അറിയിച്ചു.
ക്രിസ്ത്യൻ മെഡിക്കൽ കോളജ് ഒഴികെയുള്ളവയിൽ 11 ലക്ഷം രൂപയാണ് താൽക്കാലിക ഫീസായി കോടതി നിശ്ചയിച്ചിരുന്നത്. ഇതിൽ അഞ്ചു ലക്ഷം രൂപ ഡി.ഡിയായും ബാക്കി തുക ബാങ്ക് ഗാരൻറിയുമായാണ് നൽകേണ്ടത്. കോളജുകളുടെ വരവുചെലവ് കണക്കുകൾ പരിശോധിച്ച് അന്തിമ ഫീസ് ഘടന നിശ്ചയിക്കാനും കോടതി നിർദേശിച്ചിരുന്നു. െറഗുലേറ്ററി കമ്മിറ്റി നേരത്തേ ഫീസ് ഘടന നിശ്ചയിച്ച കോളജുകൾ തീരുമാനത്തെ ചോദ്യംചെയ്ത് കോടതിയെ സമീപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.