തൃശ്ശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസ് സീനിയർ ക്ലാർക്ക് പിടിയിൽ. വടക്കാഞ്ചേരി കോട്ടപ്പുറം ചിറ്റണ്ട വില്ലേജ് ഓഫിസിലെ സീനിയർ ക്ലാർക്ക് ചന്ദ്രനെയാണ് വിജിലൻസ് പിടികൂടിയത്.
പതിനായിരം രൂപ വാങ്ങുന്നതിനിടെ ആണ് വിജിലൻസ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ കുറച്ചുകാലമായി ചന്ദ്രന് കൈക്കൂലി ആവശ്യപ്പെടുന്നുണ്ട് എന്ന പരാതി വ്യാപകമായി ഉയർന്നിരുന്നു. കൈക്കൂലി നൽകിയില്ലെങ്കിൽ സർട്ടിഫിക്കറ്റ് നൽകാറില്ലെന്നും ഇയാള്‍ക്കെതിരെ പരാതിയുണ്ടായിരുന്നു. ആരുടെ പരാതിയിലാണ് അറസ്റ്റ് നടന്നത് എന്ന വിവരം വിജിലന്‍സ് പുറത്ത് വിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.