തിരൂർ: കൂടെയുള്ള പൊലീസുകാർക്ക് കോവിഡ് പോസിറ്റീവ്, കൂടാതെ, രോഗ ലക്ഷണമുള്ളതിനെ തുടർന്ന് ആർ.ടി.പി.സി.ആർ ടെസ്റ്റ് ചെയ്ത് റിസൽറ്ററിയുന്നതിന് മുമ്പ് പൊലീസുകാരനോട് ഡ്യൂട്ടിയിലെത്താൻ മേലുദ്യോഗസ്ഥരുടെ കർശന നിർദ്ദേശം. ഒടുവിൽ ലീവ് ലഭിക്കാത്തതിനെ തുടർന്ന് ഫ്ലയിംഗ് സ്ക്വാഡിൽ ഡ്യൂട്ടിയിൽ പൊലീസുകാരന് പ്രവേശിക്കേണ്ടി വന്നു.
താനൂർ കൺട്രൂൾ റൂമിൽ ജോലി ചെയ്യുന്ന പൊന്നാനി സ്വദേശിയും കൊണ്ടോട്ടിയിൽ താമസക്കാരനുമായ പൊലീസുകാരനെയാണ് ക്വാറന്‍റീനിൽ പോവാൻ അനുവദിക്കാതെ മേലുദ്യോഗസ്ഥൻ ഡ്യൂട്ടിക്കിട്ടത്. കഴിഞ്ഞ ദിവസം ഈ പൊലീസുകാരനോടൊപ്പം കൺട്രൂൾ റൂമിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാർക്ക് കോവിഡ് പോസിറ്റീവായിരുന്നു. ഇതിനു പിന്നാലെ രോഗ ലക്ഷണത്തെ തുടർന്നാണ് ബുധനാഴ്ച രാവിലെ മഞ്ചേരി മെഡിക്കൽ കോളേജിലാണ് ആർ.ടി.പി.സി.ആർ ടെസ്റ്റിന് വിധേയനായത്.
നേരത്തെ ഈ പൊലീസുകാരന് രണ്ട് തവണ കോവിഡ് പോസിറ്റീവായിരുന്നു. നിയമം നിയപ്പാക്കേണ്ട പൊലീസ് ഉദ്യോഗസ്ഥരാണ് പൊലീസുകാരനോട് ക്വാറന്‍റീനിൽ പോവാൻ പറയാതെ നിർബന്ധിത ഡ്യൂട്ടിക്കിട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.