തിരുവന്തപുരം: സുപ്രീംകോടതിയിൽ അനുകൂല വിധിയുണ്ടായതിന് ശേഷവും തന്നെ ഡി.ജി.പി സ്ഥാനത്ത് പുനർനിയമിക്കാത്ത സർക്കാർ നടപടിയിൽ അതൃപ്തിയറിയിച്ച് ടി.പി സെൻകുമാർ. ഡി.ജി.പി സ്ഥാനത്ത് നിയമിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ല. ഉചിതമായ സമയത്ത് ഉചിതമായത് ചെയ്യും. ഭാവികാര്യങ്ങൾ വക്കീലുമായി ആലോചിച്ച് തീരുമാനിക്കുമെന്നും സെൻകുമാർ പറഞ്ഞു. അതേ സമയം, സർക്കാർ നടപടിക്കെതിരെ സെൻകുമാർ തിങ്കളാഴ്ച സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് റിപ്പോർട്ട്.
സുപ്രീംകോടതി വിധി എത്രയും പെെട്ടന്ന് നടപ്പിലാക്കണമെന്നായിരുന്നു നിയമ സെക്രട്ടറി സർക്കാറിന് നൽകിയ നിയമോപദേശം. എന്നാൽ നിയമോപദേശം അവഗണിച്ച് കേസിലെ പുന:പരിശോധന സാധ്യതകൾ സർക്കാർ തേടിയിരുന്നു. ഇതിനായി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേയോട് സർക്കാർ ഉപദേശം തേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.